താൾ:CiXIV46b.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

7

അഞ്ചിലുംപ്രധാനമായുള്ളൊന്നുമിത്രഭെദം ॥
നല്ലൊരുസുഹൃല്ലാഭമെന്നതുരണ്ടാംതന്ത്രം ।
ചൊല്ലുവൻപിന്നെസന്ധിവിഗ്രഹംമൂന്നാംതന്ത്രം ॥
ലബ്ധനാശമെന്നല്ലൊചൊല്ലുന്നുനാലാംതന്ത്രം ।
സിദ്ധമാമസസ്രെക്ഷ്യകാരിത്വമഞ്ചാംതന്ത്രം ॥

സംസ്കൃതപഞ്ചതന്ത്രത്തിൽ രാജാവിന്റെ പെർ അമര
ശക്തി എന്നും നഗരനാമം മിഹിളാരൊപ്യം എന്നും ഗുരുവി
ന്റെ പെർ വിഷ്ണു ശൎമ്മാവു എന്നും കേൾക്കുന്നു. പഞ്ചത
ന്ത്രത്തെനിൎമ്മിച്ചവൻ വിഷ്ണുശൎമ്മാവു തന്നെ എന്നുള്ളതും
ശ്ലൊകത്തിൽ ഉണ്ടു എങ്ങനെ എന്നാൽ

സകലാൎത്ഥശാസ്ത്രസാരാംജഗതിസമാലൊക്യവിഷ്ണുശ
[ൎമ്മെദം ।
തന്ത്രൈഃപഞ്ചഭിരെതച്ചകാരസുമനൊഹരംശാസ്ത്രം ॥

കഥാമുഖം ഏതൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/11&oldid=180799" എന്ന താളിൽനിന്ന് ശേഖരിച്ചത്