താൾ:CiXIV46b.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 105

കേട്ടുവിചാരന്തുടൎന്നൊരനന്തരം ॥
ദൈവജ്ഞനാമൊരുവിദ്വാനുരചെയ്തു ।
വൈവശ്യമെന്തിനുരാജപുത്രവിഭൊ ॥
മൎത്യരെപ്പൊലെമൃഗങ്ങളുമ്മന്ത്രിക്കും ।
അത്യന്തസങ്കടെശങ്കകൂടാതവർ ॥
ഗൂഢസ്ഥലങ്ങളിൽതന്റെമനൊരാജ്യം ।
ഊഢപ്രമൊദംകഥിക്കുമ്മൃഗങ്ങളും ॥
എന്നതുകേട്ടുഭയപ്പെടെണ്ടാഭവാൻ ।
ഇന്നുതുടങ്ങിജ്വരംശമിക്കുന്ദൃഢം ॥
തത്വംഗ്രഹിച്ചൊരുനെരംകുമാരനും ।
ചിത്തന്തെളിഞ്ഞുപനിയുംശമിച്ചതു ॥
അന്നെരമെവന്നുകെട്ടഴിച്ചാദരാൽ ।
എന്നെയുംമൊചിച്ചയച്ചുനൃപാത്മജൻ ॥
അങ്ങിനെബാല്യകാലത്തുനമുക്കൊരു ।
സംഗതിയുണ്ടായിബദ്ധനായീടുവാൻ ॥
അന്നങ്ങനുഭൂതമായുള്ളബന്ധനം ।
ഇന്നുംനമുക്കുഭവിച്ചുഹിരണ്യക ॥
എന്നതുകൊണ്ടുപറഞ്ഞുശരീരികൾ്ക്കി ।
ന്നതെവന്നുഭവിപ്പുവെന്നില്ലെടൊ ॥


൫. ബന്ധു എന്ന രണ്ടു അക്ഷരം.

അങ്ങിനെതമ്മിൽപറഞ്ഞിരിക്കുംവിധൌ ।
തങ്ങടെബന്ധുവാംകൂൎമ്മാധിരാജനും ॥
ബന്ധുവൃത്താന്തംഗ്രഹിപ്പാൻപുറപ്പെട്ടു ।
ബന്ധനസ്ഥാനത്തുചെന്നിരുന്നീടിനാൻ ॥
അപ്പൊൾപറഞ്ഞുഹിരണ്യകൻഹന്തതാൻ ।
ഇപ്പൊളിവിടെക്കുവന്നതുനന്നല്ല ॥
കണ്ടകൻവെടൻപൊൽവരുന്നെരംഞങ്ങൾ ।


14

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/109&oldid=181006" എന്ന താളിൽനിന്ന് ശേഖരിച്ചത്