താൾ:CiXIV46b.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 103

സത്രാസശൊകനചൊദിച്ചുവായസം ॥
ഘൊരപാശത്തിൽപതിപ്പതിനെന്തൊരു ।
കാരണംസാരംഗവീരചൂഡാമണെ ॥
കാരണംപിന്നെകഥിക്കാംഹിരണ്യനെ ।
പാരാതെകൂട്ടിച്ചുകൊണ്ടുപൊന്നീടുക ॥
ഇത്തരംചിത്രാംഗഭാഷിതംകേട്ടങ്ങു ।
സത്വരംകൊണ്ടന്നുമൂഷികാധീശനെ ॥
മൂഷികാധീശനുംചൊദിച്ചുതന്നുടെ ।
വെഷമെന്തിങ്ങിനെബന്ധമായീടുവാൻ ॥
ചിത്രാംഗനുംപറഞ്ഞീടിനാനാപന്ന ।
മിത്രഭവാനെന്റെപാശംമുറിച്ചാലും ॥
അത്യന്തവൈരിയാംവെടൻവരുമ്മുമ്പെ ।
നിത്യമല്ലാതുള്ളദെഹവുംകൊണ്ടുനാം ॥
അങ്ങൊരുദിക്കിനുമാറിപ്പതുക്കവെ ।
സംഗതിയൊക്കപ്പറഞ്ഞുകൊള്ളാംസഖെ ॥
പ്രൌഢനായുള്ള ഞാനന്തികെനില്ക്കവെ ।
വേടനെപ്പെടിക്കരുതെന്നുമൂഷികൻ ॥
എങ്കിൽശ്രവിച്ചാലുമെന്നുചിത്രാംഗനും ।
ശങ്കാവിഹീനംപറഞ്ഞുതുടങ്ങിനാൻ ॥
ആറുമാസംപുക്കബാലനായുള്ള നാൾ ।
കൂറുള്ളമാതാവുവേൎപെട്ടിരിക്കവെ ॥
വെടൻവരുന്നതുകണ്ടുഭയപ്പെട്ടു ।
കൂടയുള്ളമൃഗക്കൂട്ടങ്ങൾമണ്ടിനാർ ॥
ഓടുവാൻകൂടാഞ്ഞുഴലുമെന്നെതദാ ।
വെടൻപിടിച്ചങ്ങുകൊണ്ടുപൊയീടിനാൻ ॥
കേട്ടവരുത്താതെകൊണ്ടുചെന്നാദരാൽ ।
നാടുവാഴിക്കവൻകാഴ്ചവെച്ചീടിനാൻ ॥
ആടുംപശുക്കുളുംരാത്രൌവസിക്കുന്ന ।
കൂടുതുറന്നതിലാക്കിനാന്മന്നവൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/107&oldid=181004" എന്ന താളിൽനിന്ന് ശേഖരിച്ചത്