താൾ:CiXIV46b.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6

നമ്മുടെമക്കൾക്കിപ്പൊൾധൎമ്മബുദ്ധിയുമില്ല ।
നിൎമ്മലവിവെകവുന്നീതിശാസ്ത്രവുമില്ല ॥
ദുൎമ്മാൎഗ്ഗങ്ങളിൽമനസ്സുണ്ണികളെല്ലാവൎക്കും ।
വെണ്മയിലുണ്ടുതാനുമെന്തുഞാൻചെയ്യെണ്ടുന്നു ॥
ആരുവാനൊരുശാസ്ത്രിബ്രാഹ്മണനത്രവന്നു ।
ചാരുവാന്നീതിശാസ്ത്രമിവരെബൊധിപ്പിച്ചു ॥
സാരമാംപുനൎജ്ജന്മമിവൎക്കുസമ്പാദിപ്പാൻ ।
ധീരനായ്‌വരാനിന്നിപ്പാരിടന്തന്നിലിപ്പൊൾ ॥
ഭൂമിപൻസുദൎശനനിങ്ങിനെവിചാരിച്ചു ।
ഭാമിനിമാരൊടൊന്നിച്ചാദരാൽമെവുങ്കാലം ॥
സൊമശൎമ്മാവെന്നൊരുഭൂമിദെവാഗ്രെസരൻ ।
സൌമ്യവാൻദെവപ്രിയൻനീതിശാസ്ത്രാംഭൊനിധി ॥
വിശ്രുതൻബൃഹസ്പതിസന്നിഭൻതത്രവന്നു ।
വിശ്രമിച്ചരചനൊടിങ്ങിനെചൊല്ലീടിനാൻ ॥
മന്നവകെൾക്കഭവാനാറുമാസത്തിന്മുമ്പെ ।
നിന്നുടെസുദന്മാൎക്കുനീതിശ്രാസ്ത്രങ്ങളെല്ലാം ॥
ഒന്നൊഴിയാതെകണ്ടുസാദരംഗ്രഹിപ്പിക്കാം ।
ഉന്നതന്മാരായവരുത്തമരായുംവരും ॥
എന്നതുവന്നില്ലെങ്കിലെന്നെനീനിന്റെരാജ്യം ।
തന്നിൽനിന്നാട്ടിപ്പുറത്താക്കുകെവെണ്ടുനൃപ ॥
എന്നതുകെട്ടുനൃപൻനിൎഭരംപ്രസാദിച്ചു ।
തന്നുടെതനൂജവൃന്ദങ്ങളെവിളിച്ചുടൻ ॥
സൊമശൎമ്മാഖ്യദ്വിജശ്രെഷ്ഠന്റെസമീപത്തു ।
താമസംവിനാപറഞ്ഞാക്കിനാൻവിദ്യാഭ്യാസെ ॥
സൊമശൎമ്മാവുമ്മുടാരാജനന്ദനന്മാരെ ।
സാമദാനാദിശ്രീമന്നീതിശാസ്ത്രങ്ങളെല്ലാം ॥
സാദരംഗ്രഹിപ്പിപ്പാനാശുതാനാരംഭിച്ചു ।
സൽക്കഥാകഥനമെന്നുള്ളൊരുമാൎഗ്ഗത്തൂടെ ॥
പഞ്ചതന്ത്രങ്ങളെല്ലാംപാൎത്ഥീവന്മാൎക്കുധൎമ്മം ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/10&oldid=180798" എന്ന താളിൽനിന്ന് ശേഖരിച്ചത്