താൾ:CiXIV40.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 203

ഒരു സമയത്ത ഒരു സിംഹം ഒരു കാട്ടിൽ ചെന്ന അവി
ടെ ഉള്ള മൃഗങ്ങളെ എല്ലാം ഭക്ഷിച്ചതുടങ്ങി അപ്പൊൾ
ആ കാട്ടിലുള്ള മൃഗങ്ങൾ എല്ലാം കൂടി ഞങ്ങൾ ഒരൊ
ദിവസം ഒരൊന്ന നിനക്ക ഭക്ഷണത്തിന്നായിട്ട വ
ന്നുകൊള്ളാമെന്ന സിംഹത്തൊട ഉടമ്പടി ചെയ്തു. അ
പ്രകാരം നടന്ന വരുമ്പൊൾ ഒരു മുയലിന്റെ മുറ വ
ന്നു അത ഇന്ന ഞാൻ മരിപ്പാൻ മുറയുള്ള ദിവസമാ
കുന്നു എങ്കിലും ഭക്ഷകനായ സിംഹത്തെ തന്നെ
കൊന്ന ൟ ആപത്തിൽനിന്ന ഒഴിവാൻ കഴിയുന്നെ
ടത്തൊളും ശ്രമിക്കെണം എന്ന വിചാരിച്ച ഒരു ഉപാ
യം നിശ്ചയിച്ച വളരെ താമസിച്ച പതുക്കെ പതുക്കെ
സിംഹത്തിന്റെ അടുക്കൽ ചെന്നു അപ്പൊൾ അത
നീ ഇത്ര താമസിപ്പാൻ എന്ത എന്ന ചൊദിച്ചു എ
ന്നാറെ മുയൽ സിംഹത്തൊട ഉത്തരമായിട്ട പറഞ്ഞു
സ്വാമി ഇപ്രകാരം ഞങ്ങളെ രക്ഷിച്ച വരുമ്പൊൾ ദു
ഷ്ടനായിട്ട നിന്നെക്കാൾ ബലമുള്ള ഒരു സിംഹം വ
ന്ന അക്രമം ചെയ്യുന്ന കാരണത്താൽ അത്രെ വരു
വാൻ താമസിച്ചത സിംഹം അത കെട്ടപ്പൊൾ അവ
നെ കാണിച്ച താ എന്ന പറഞ്ഞു എന്നാറെ ആ മുയ
ൽ സിംഹത്തെ കൂട്ടി കൊണ്ട പൊയി എറെ ആഴമുള്ള
ഒരു കിണറ്റിൽ ചൂണ്ടി കാണിച്ച കൊടുത്തു സിംഹം
കീൾപ്പൊട്ട നൊക്കിയപ്പൊൾ അതിനെ പൊലെ ത
ന്നെ ഒരു രൂപം കിണറ്റിൽ കണ്ടു അപ്പൊൾ ഉറക്കെ
ശബ്ദിച്ചു കിണറ്റിൽനിന്നും മുഴങ്ങിക്കൊണ്ട ഒരു പ്ര
തിധ്വനി കെട്ടു എന്നാറെ കിണറ്റിൽ കണ്ട രൂപത്തി
ന്റെ നെരെ കൈ ഒങ്ങി അതും അപ്രകാരം തന്നെ
ചെയ്തു എന്നാൽ ഇനി നിന്നെ കൊന്നല്ലാതെ മറ്റൊ
രു കാൎയ്യമില്ല എന്ന പറഞ്ഞ സിംഹം കിണറ്റിലെക്ക
ചാടി അവിടെ കിടന്ന കുടിച്ച ചാകുകയും ചെയ്തു.

The following is nearly a literal translation:—

Once upon a time a Lion entered a Forest and began to devour the
Beasts; upon which they all met together and made an agree-
ment with the Lion that one should come to him every day to
be eaten; while they were thus doing, it happened one day to
fall to the lot of a hare to come, upon which the hare reflected
within itself, that as this is the day in which I am to die I must


2 D 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/225&oldid=176003" എന്ന താളിൽനിന്ന് ശേഖരിച്ചത്