താൾ:CiXIV40.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 A GRAMMAR OF THE

നിങ്ങൾ ബുദ്ധിയില്ലാത്തവരാകാതെ ഇരിപ്പിൻ.
Be ye not unwise.

ഞങ്ങൾ കറ കൂടാതെയും കുറ്റം കൂടാതെയും ഇരിക്കുമാറാ
കെണമെ.
May we be without spot or blemish.

ൟശ്വരെനെ കൊപിപ്പിക്കാതെയും യാതൊരുത്തരെ എ
ങ്കിലും ഉപദ്രവിക്കാതെയും ഇരിപ്പാനായിട്ട നൊക്കി
കൊള്ളണമെന്ന അവൻ എന്നൊട പറഞ്ഞു.
He told me that I must take care not to displease God, nor injure
any one.

Examples of the use of the indefinite negative made with ആതെ ഇ
രിക്കുന്നു.

കച്ചവടം ചെയ്യുമ്പൊൾ ചെതം വരാതെ ഇരിക്കെണ്ടു
ന്നതാകുന്നു.
Business should be carried on without loss.

നീ അവിടെ പൊകാതെ ഇരിക്കെണ്ടുന്നതായിരുന്നു.
You ought not to have gone there.

നീ നല്ലവനായിരുന്നു എങ്കിൽ നിന്നെ തല്ലാതെ ഇരു
ന്നെനെ.
If you had been good I would not have beaten you.

5th .Of അരുത.

നീ എന്റെ വീട്ടിൽ വരരുത.
You must not come to my house.

ദുഷ്ടന്മരൊട കൂടെ നടക്കരുത. Do not go with the wicked.

നി മരിക്കാതെ ഇരിക്കെണം എങ്കിൽ അത ഭക്ഷിക്കരുത.
If you do not wish to die, do not eat that.

ആഭാസന്മാരുടെ ഗുണദൊഷം കെൾക്കരുത സജ്ജന
ങ്ങളെ നിന്ദിക്കയുമരുത.
Hearken not to the advice of the vile, nor despise good people.

നീ ദൂരദെശത്ത പൊകയും നിന്റെ കുഡുംബത്തെ ഉ
പെക്ഷിക്കയും ചെയ്യരുത.
You must not go to a far country, nor forsake your family.

പറയരുതാത്ത കാൎയ്യങ്ങളെ കുറിച്ച വിചാരിക്കയും കൂടെ
അരുത.
Do not even think of things that must not be spoken.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/216&oldid=175994" എന്ന താളിൽനിന്ന് ശേഖരിച്ചത്