താൾ:CiXIV40.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 193

3rd. Of ഇല്ല.

അവൻ പൊയൊ? ഇല്ല.
Did he go? No.

തനിക്ക വിശക്കുന്നില്ലയൊ?
Are you not hungry.

ഞാൻ അവനാൽ അടിക്കപ്പെട്ടിരുന്നില്ല.
I was not beaten by him.

ഞാൻ വീട്ടിലും പൊയില്ല അങ്ങാടിയിലും പൊയില്ല.
I neither went to the house, nor to the bazar.

നിങ്ങൾ കെൾക്കുന്നില്ലയൊ കാണുന്നില്ലയൊ ഒൎക്കുന്നി
ല്ലയൊ? or, നിങ്ങൾ കെൾക്കയും കാണുകയും ഒൎക്കയും
ചെയ്യുന്നില്ലയൊ?
Do you neither hear, see, nor remember?

ഞാൻ അത കണ്ടിട്ടുമില്ല കെട്ടിട്ടുമില്ല; or, ഞാൻ അത ക
ണ്ടിട്ടും കെട്ടിട്ടും ഇല്ല.
I have neither seen nor heard it.

4th. Of ആതെ. As forming negative participles.

അവൻ അവിടെ ഉണ്ട എന്ന അറിയാതെ അവർ അ
വന്ന വിരൊധമായിട്ടുള്ള കാൎയ്യങ്ങളെ സംസാരിച്ചു.
Not knowing that he was there, they spake against him.

ഇത പിണങ്ങാത്ത കുതിര ആകുന്നു.
This is a horse without vice.

ആരും സഞ്ചരിക്കാത്തതും വെയിൽ തട്ടാത്തതുമായുള്ള വ
നഭൂമികൾ വളരെ ഉണ്ട.
There are many forests where no one travels and into which the
rays of the sun never enter.

അവൻ ആ കാൎയ്യം തന്റെ യജമാനനെ ബൊധിപ്പി
ക്കാഞ്ഞത കുറ്റം തന്നെ ആയിരുന്നു.
That he did not tell that business to his Master was a fault.

ഞാൻ അത അറിയാഞ്ഞിട്ട അവൻ എന്നെ ശാസിച്ചു.
He reproved me on account of my not knowing it.

Examples of the use of ആതെ in the formation of the negative impe-
rative.

അവനെ കാണുമ്പൊൾ മിണ്ടാതെ ഇരിക്ക.
Be silent when you see him.


2 c

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/215&oldid=175993" എന്ന താളിൽനിന്ന് ശേഖരിച്ചത്