താൾ:CiXIV40.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 171

3rd. എല്ലാം, Neuter Gender, is placed in sentences thus,

അവൻ എല്ലാം കൊണ്ടുവന്നു. He brought all.

ആ മൃഗങ്ങൾ എല്ലാം ഒടിപൊയി.
The whole of those Beasts ran away.

അവൻ ൟ വൃക്ഷങ്ങൾ എല്ലാം വെട്ടികളഞ്ഞു.
He cut down all these trees.

ൟ തൈകൾ എല്ലാത്തിന്റെയും എലകൾ പൊഴിഞ്ഞ
പൊയി.
The leaves fell from the whole of these plants.

അവൻ ൟ തൈകൾക്ക എല്ലാം വളം ഇട്ടു.
He put manure to the whole of these plants.

ഇത എല്ലാത്തിനെകാളും നല്ലതാകുന്നു.
This is better than all.

ൟ വീടുകൾ എല്ലാത്തിലും ആളുകൾ പാൎക്കുന്നുണ്ട.
There are people living in all these houses.

4th. എല്ലാം, abbreviated and prefixed, or affixed in its full shape, to
അവൻ is rendered into English by our words each one, every one; thus,

എല്ലാവനും അപ്രകാരം ചെയ്യെണം. Every one must do so.

നന്മ ചെയ്യുന്നവൻ എല്ലാം ദൈവത്തെ പ്രസാദിപ്പിക്കും.
Every one that doeth good will please God.

ഇതിനെ വിശ്വസിക്കുന്നവൻ എല്ലാം ദൊഷത്തിൽനി
ന്ന ഒഴിയും.
Each one who believeth this will avoid evil.

It is to be observed as a general rule, that when pronouns in the sentence
refer to such nominatives as signify each one, every one; however the
Malayalim forms may be made; such pronouns must be doubled, and if
the pronoun be made with any of the cases of അവൻ, the first is put
in the nominative and the last in the case required. When they are
formed with any of the cases of താൻ; both the pronouns are, usually,
put in the case required, or one of the cases of താൻ is supplied by ത
ന്നെ, used as a particle; as,

നല്ല മനുഷ്യൻ എല്ലാം അവനവന്റെ, or തന്റെ ത
ന്റെ ഇഷ്ടത്തിൻ പ്രകാരം നടക്കയില്ല ദൈവത്തി
ന്റെ കല്പന പ്രകാരം നടക്കെയുള്ളു.

No good man will walk according to his own pleasure, but accor-
ding to the command of God only.


2 Z

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/193&oldid=175971" എന്ന താളിൽനിന്ന് ശേഖരിച്ചത്