താൾ:CiXIV40.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 A GRAMMAR OF THE

ഞാൻ അവിടെ പൊകയില്ല എന്ന അവൻ പറഞ്ഞു.
He said I will not go there.

രാജാവ ഇത ചെയ്യെണമെന്ന എന്നൊട കല്പിച്ചു ഞാൻ
ചെയ്യാം എന്ന ഉത്തരമായിട്ട പറകയും ചെയ്തു.
The king ordered me to do this, and I answered that I would.

എങ്ങിനെ ആയാലും നീ പൊകെണം.
However it may be you must go.

താൻ അവരെ കണ്ടാൽ നമ്മൊട പറയെണം.
Tell me if you see them.

ഇനിക്ക അത തരികയില്ല എന്ന അവൻ പറഞ്ഞു.
He said he would not give it to me.

തന്നെ പൊലെ ബുദ്ധിയും ജ്ഞാനവുമുള്ളവൻ ഒരുത്ത
നുമില്ല.
There is no one so wise and learned as you.

അവൎക്ക അത കൊടുക്കെണം. Give it to them.

ൟ ആൾ അവന്റെ മുമ്പാകെ വെണ്ണയും പാലും അരിയും
കൊണ്ടുചെന്ന വെച്ചു അവൻ ഭക്ഷിക്കയും ചെയ്തു.
This person placed before him Butler, Milk, and Rice, and he eat.

നിങ്ങൾ ഭയപ്പെടാതെയും വിഷാദിക്കാതെയും ഇരിപ്പിൻ.
Be ye neither afraid nor dismayed.

അവർ അതിനെ കണ്ടപ്പൊൾ അവൎക്ക വളരെ സന്തൊ
ഷം ഉണ്ടായി.
When they saw it they had much joy.

2nd. Examples of the use of നാം and ഞങ്ങൾ, as first persons plural.

പിന്നെ ആ കാൎയ്യത്തെ കുറിച്ച നാം കുറ്റക്കാരാകുന്നു സ
ത്യം എന്ന അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
And they said one to another, we are really guilty of that thing.

ലെങ്കയിൽ ചെന്നു നാം പുക്കിതെന്നാകിലൊ ലെങ്കെ
ശ്വരൻ മരിക്കും നിൎണ്ണയം.
If we enter into Lenka Lenka-Eshwaren will assuredly die.

ദെവമെ ഞങ്ങൾ നിന്റെ കല്പന്നകളെ ലംഘിച്ചിട്ടുണ്ട.
O Lord, we have broken thy commandments.

യജമാനൻ കല്പിക്കുന്നത എല്ലാം ഞങ്ങൾ ചെയ്യും.
We will do all that master orders.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/184&oldid=175962" എന്ന താളിൽനിന്ന് ശേഖരിച്ചത്