താൾ:CiXIV40.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 145

ആ ദിവസം പൊലെ അതിന്ന മുമ്പും അതിന്ന പിമ്പും
ഉണ്ടായിട്ടില്ല.
There has been no day like that, before or after it.

ദുഃഖങ്ങളും സുഖങ്ങളും ചക്രം പൊലെ ചുറ്റുന്നു.
Griefs and Joys revolve like a wheel.

179. ആയിട്ട. This particle has a variety of applications; thus,

1st. It is affixed to the nominative case of nouns, in the sense of ത
മ്മിൽ together, with each other, &c.; as,

ഞാനും അവനുമായിട്ട തൎക്കിച്ചു.
He and I disputed.

ഇവരും അവരുമായിട്ട സംസാരിച്ചു.
These and those conversed together.

2nd. When affixed to the nominative case, it frequently gives an ad-
verbial sense to the noun; as,

ഞാനും അവനും കൂടെ പങ്കായിട്ട കച്ചവടം ചെയ്തു.
I and he traded together, as equal partners.

അത് നാലിരട്ടിയായിട്ട വൎദ്ധിച്ചു.
It increased four-fold.

അവൻ ഭൊഷനായിട്ട ഇത അനുസരിച്ചു.
He acknowledged this like a fool.

ആയിരം പണം ഒന്നായിട്ട കൊടുപ്പാൻ കഴികയില്ല.
I cannot give a thousand fanams at once.

അവനെ കാണ്മാൻ ആഗ്രഹമായിട്ട വന്നു.
I came with desire to see him.

3rd. It is affixed to the dative case of nouns, and sometimes to ad-
verbs in the sense of for, to; as,

അവൻ മാനത്തിന്നായിട്ട ഇത ചെയ്തു.
He did this for the sake of honor.

ഞാൻ അവന്നായിട്ട കൊടുത്തു. I gave it for, or, to him.

ഒണ ചിലവിന്നായിട്ട അവൻ അത വിറ്റു.
He sold it for the expences of the Onam Festival; i. e. to defray the
expences of that feast.

എന്തിനായിട്ട ഇപ്രകാരം ചെയ്യുന്നു?
For what are you doing this?

U

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/167&oldid=175945" എന്ന താളിൽനിന്ന് ശേഖരിച്ചത്