താൾ:CiXIV40.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 141

ൟ നാഴിക വരെ ഞാൻ ഒന്നും മൊഷ്ട്രിച്ചിട്ടില്ല.
Up to this moment I have stolen nothing.

അവൻ മുമ്പെ കണ്ട സ്ഥലം വരെ പൊയി.
He went unto, or, as far as, the place he saw before.

2nd. വരെ, is generally used in the same sentence with മുതൽ; in
which case, ഉം is added to വരെ: sometimes വരെ takes a dative ter-
mination; thus,

കന്യാകുമാരി മുതൽ കൊച്ചി വരെയും, or, വരെക്കും ഞാൻ
നടന്നിട്ടുണ്ട.
I have walked from Cape Comorin as far up as Cochin.

അവൻ രാവിലെ ആറ മണി മുതൽ ൟ നെരം വരെ
യും പഠിച്ചുംകൊണ്ടിരിക്കുന്നു.
He has been learning from six o'clock this morning, up to this time.

3rd. The participle ഉള്ള is frequently added to വരെ; as,

കണ്ണൂർ മുതൽ ത്രിശ്ശൂർ വരെയുള്ള ജനത്തിൽ പതിനാ
യിരം പെർ മരിച്ചപൊയി.
Of the people who dwell between Cannanore and Trichoor, 10000 died.

175. തൊട്ട is used,

1st. With nouns in the nominative case, and with adverbs in the
same sense as മുതൽ; thus,

ആയാണ്ട തൊട്ട അവൻ കരം കൊടുത്തുവരുന്നു.
He has been in the habit of giving tax from that year.

അത കെട്ടന്നുതൊട്ട എൻ മനസ്സിൽ വിഷാദം തുടങ്ങി
യിരിക്കുന്നു.
Grief has arisen in my mind from the time I heard that.

2nd. തൊട്ട, is used with വരെ in the same sense as മുതൽ; thus,

ആലപ്പുഴതൊട്ട കൊല്ലം വരെയും വള്ളത്തിൽ തന്നെ
പൊയി.
He went from Aleppie to Quilon by boat.

ബ്രാഹ്മണൻ തൊട്ട പുലയൻ വരെയുള്ള ജാതിക്ക ഒക്ക
യും അതതിനുള്ള മൎയ്യാദ ഉണ്ട.
Every sect, from the Brahmin to the Slave, has its own Custom.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/163&oldid=175941" എന്ന താളിൽനിന്ന് ശേഖരിച്ചത്