താൾ:CiXIV40.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 A GRAMMAR OF THE

ഞാൻ എങ്കിലും അവൻ എങ്കിലും വരികയില്ല.
Neither I, nor he will come.

ആനകളെ എങ്കിലും കുതിരകളെ എങ്കിലും അവർ കൊ
ണ്ടുവരും.
They will bring either the Elephants or Horses.

168. എന്നിട്ടും. This particle is in many cases merely expletive
sometimes it answers to although, after that, &c.; as,

ഞാൻ ൟ കാൎയ്യത്തെ കുറിച്ച വളരെ ഗുണദൊഷം പ
റഞ്ഞു എന്നിട്ടും അവന്റെ ശീലത്തിന്ന ഒട്ടും ഭെദം
വന്നില്ല.
Although, or, after I gave much good advice, there was no change
in his disposition.

169. ആലും. This particle is used,

1st. In sentences in connexion with an interrogative pronoun, to sig-
nify whoever, whatever; as,

ആര വന്നാലും ഞാൻ ഇവിടെനിന്ന പൊകയില്ല.
Whoever may come, I will not go hence.

അവൻ എന്ത പറഞ്ഞാലും, ഞാൻ അത ചെയ്യും.
Whatever he may say, I will do it.

2nd. It denotes the English subjunctive with although; and must be
carefully distinguished from എങ്കിലും, when used for although;

എന്നെ താമസിപ്പിച്ചാലും നിന്നൊട കൂടെ പൊരികയില്ല.
Although, or, even if you detain me, I will not go with you.

ഞാൻ വൻകാട്ടിൽ നടന്നാലും ഭയപ്പെടുകയല്ല.
Though I should walk in a great Jungle, I will not be afraid.

3rd. This particle repeated in the sentence corresponds to whether,
or; as,

നീ വീട്ടിൽ പൊയാലും കൊള്ളാം ഇവിടെ ഇരുന്നാലും
കൊള്ളാം എന്നാൽ ഉച്ചയാകുമ്പൊൾ നമ്മുടെ അടുക്കൽ
വരെണം.
It is indifferent whether you go home or remain here, but you must
come to me at noon.

170. പ്രകാരം. This particle is used in sentences thus,

1st. With the nominative case of nouns in their full shape, except

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/160&oldid=175938" എന്ന താളിൽനിന്ന് ശേഖരിച്ചത്