താൾ:CiXIV40.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 A GRAMMAR OF THE

ഒരുത്തൻ വരികയും മറ്റൊരുത്തൻ പൊകയും ചെയ്യു
ന്നത കണ്ടു എന്ന അവൻ പറഞ്ഞു.
He said he saw that one was coming and another going.

ഇനിക്ക ഇപ്പൊൾ ചെയ്തിട്ടുള്ള ഉപകാരത്തിന്ന വെണ്ടി
യും മുമ്പെ കാണിച്ച കൃപെക്ക വെണ്ടിയും ഞാൻ നി
നക്ക സ്തൊത്രം ചെയ്യുന്നു.
I thank you for the benefit you have just conferred upon me, and for
the kindness you showed me before.

2nd. This particle, used singly, corresponds to our also, even: as,

ഇന്നലെ അവൻ പൊയി, ഇന്ന ഞാനും പൊകും.
He went yesterday, I will also go to-day.

Sometimes കൂടെ is added to the conjunction, which renders the sen-
tence more emphatic: as,

ഇനിക്ക ൟ വീട തീൎപ്പിച്ച തന്നുവല്ലൊ; ആ കണ്ടവും
കൂടെ മെടിച്ച തരെണമെന്ന ഞാൻ അപെക്ഷിക്കുന്നു.
Did you not build and give me this house; I pray you to procure
and give me that paddy field also.

ആ വൃക്ഷം മുമ്പെ വെട്ടി, നീ ഇതും കൂടെ വെട്ടണം.
That tree was cut down before, you must also cut this down.

അവൻ കൊച്ചി വരെയും പൊയാറെ, അവനെ കണ്ടില്ല.
Though he went even as far as Cochin, he did not see him.

അയാൾ ചെയ്തതിനെകാളും അധികം ദൊഷം ഇവൻ
ചെയ്തു.
This man did more evil even than that person.

ഇതും നല്ലതല്ല. Even this is not good.

3rd. This particle is used singly to denote that the whole number of
persons, or things spoken of, is meant; as,

അവന്റെ മൂന്ന വീടും വിറ്റുകളഞ്ഞു.
He sold his three houses: meaning all he had.

അവന്റെ രണ്ടു ഭൃത്യന്മാരെയും വരുത്തെണം.
Bring both his servants.

Implying that the person alluded to has only two servants.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/150&oldid=175928" എന്ന താളിൽനിന്ന് ശേഖരിച്ചത്