താൾ:CiXIV37.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

കൊപംവരാതെശാന്തമനസ്സുകാണുന്നുണ്ടു– നമ്മുടെആളുകളൊടുസ
ത്യ വാക്കുസ്നെഹത്താലെപറഞ്ഞാലുംവളരെക്രുദ്ധിച്ചുനാണംകെടുക്കു
ന്നു– എതുമതംനല്ലതുഈമതമൊആമതമൊ– ഞാൻബ്രാഹ്മണനല്ലാ
ത്തവനായിരുന്നാൽപക്ഷെക്രിസ്ത്യാനിയായിപൊകുംഅതാഅവ
ർവരുന്നുസായ്പെസലാം–

പാതിരി— രാമനീഇവിടെഇരിട്ടത്തുതനിച്ചിരിപ്പാൻസംഗതിഎന്തുബ
ഹുമാനപ്പെട്ടഅഛ്ശൻശിക്ഷകല്പിച്ചുവൊ

രാമൻ— അയ്യാഅഛ്ശൻപറയുന്നഉപചാരവാക്കുഒന്നുംപ്രമാണിക്കുരു
തു– അഛ്ശനോടുനിങ്ങളുടെപ്രസംഗംപറകയാൽഎന്നോടുവളരെ
കൊപിച്ചുനിങ്ങളെ വായിഷ്ഠാനംപറഞ്ഞുഇനിമെൽഞാൻഅവി
ടെവരരുതുഎന്നുപ്രാവിപറഞ്ഞുഇനിഎന്തുചെയ്യെണം

പാ— രാമഅഛ്ശൻഇന്നുവെണ്ടാഎന്നുംനാളെപൊഎന്നും പറയുമായിരിക്കും

രാമ— അയ്യൊഅങ്ങിനെഅല്ലആണയിട്ടുമുടക്കിയിരിക്കുന്നു

പാതിരി— അത്എനിക്കുംദുഃഖംഎങ്കിലുംഅഛ്ശൻപറഞ്ഞപ്രകാരംഅ
നുസരിക്കെണംഎന്നുദെവഹിതം– അവൎക്കകൊപംഉണ്ടായാൽസ്നെ
ഹത്തൊടെഇരു–ദുഷിച്ചാൽനീഅടങ്ങി പാൎക്കെണംഇതുതന്നെദൈ
വമാൎഗ്ഗംനീവഴിപ്പെട്ടുകൊണ്ടാൽഅവർവിചാരിച്ചുകൊള്ളുംനീഗ്രഹി
ച്ചിട്ടുള്ളതുകരുതിപിടിച്ചുകൊണ്ടിരുയെശുവിന്റെകരുണനി
ന്നൊടിരിക്കട്ടെ. അതാനിലാവുദിക്കുന്നുഞാൻപോകുന്നു– ദൈവം
നിന്നെരക്ഷിക്കെണമെ

രാമ— സലാംഅയ്യാഎനിക്കുക്ലെശംഉണ്ടുസലാം.

നരസി— രാമഅകത്തുവാചൊറായിവെഗംവാ

രാമൻ— വരുന്നു–

Tellicherry Mission Press

1854

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/32&oldid=195866" എന്ന താളിൽനിന്ന് ശേഖരിച്ചത്