താൾ:CiXIV37.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

യുംശരീരത്തെയുംനടത്തിവാഴുന്നമനസ്സില്ലയൊ– മനുഷ്യരെത
ന്റെ സ്വഭാവത്തിന്നുതക്കവണ്ണംഉണ്ടാക്കിയത്ദൈവംഅല്ലയൊ–
ഇങ്ങിനെകെട്ടാറെകൂടിയവർചിലർമിണ്ടാതെവിചാരിച്ചുനി
ന്നു–

അബ്ദു— ആകളവുപൊകട്ടെമറ്റുണ്ടുദൈവംനീതിയുള്ളവൻഎന്നു
വരികിൽ പാപംഇല്ലാത്തവനിൽശിക്ഷവരുത്തുമൊ–

രാമ— ആവാക്കുഞാൻപ്രമാണിക്കുന്നില്ലഎങ്കിലുംഇതിൽതെറ്റുകാ
ണുന്നില്ല– ദൈവംഈലൊകത്തെരക്ഷിച്ചുവാഴുന്നുണ്ടുഎന്നുനീ
യുംപറയുന്നു– എന്നാൽഈലൊകത്തിൽപാപികളുടെപാപംഎ
റിയസ്ഥലങ്ങളിൽഅവരുടെമെൽഅല്ലആപാപംചെയ്യാത്ത
വരുടെമെൽ വരുന്നു– രാജദൊഷംകൊണ്ടുപ്രജകൾക്കുഎ
ത്രദുഃഖംവരുന്നു– വീട്ടുകാരന്റെബുദ്ധിക്കെടുകൊണ്ടുകെട്ടിയ
വൾ്ക്കുംകുട്ടികൾ്ക്കുംമറ്റുംഒരുപൊലെകഷ്ടംവരുന്നില്ലയൊ– ഒരുമ
കനെകൊണ്ടുഒരുകുഡുംബംഎല്ലാം നശിച്ചുപൊകുന്നത്അ
പൂൎവ്വമൊ– ആദംഹവ്വഎന്നആദ്യപിതാക്കന്മാരുടെദൊ
ഷംകൊണ്ടുസൎവ്വമനുഷ്യൎക്കും പാപവുംകഷ്ടവുംവന്നില്ലയൊ
അങ്ങിനെഎല്ലാംവിചാരിച്ചാൽദൈവത്തിങ്കൽനീതിഇല്ല
എന്നുപറയാമൊ– പിന്നെദൈവംപാപികളുടെശിക്ഷയെആ
യെശുവിന്റെമെൽബലാല്ക്കാരമായിവെച്ചപ്രകാരംആപാ
തിരിപറയുന്നില്ലയെശുതന്റെഗുണമനസ്സാലെപാപികളുടെ
ഉദ്ധാരണംഅപെക്ഷിച്ചുദൈവകൊപത്തെതന്മെൽആക്കി
വഹിച്ചുഎന്നുപറയുന്നു– ഒരുഗുണവാൻ കൂട്ടുകാരന്നുവെണ്ടി
മുതൽഎല്ലാംകൊടുത്തുവിട്ടാൽപ്രാണനെയുംഉപെക്ഷിച്ചു
മറ്റവന്റെകടംവീട്ടിയാൽഅതിൽഅന്യായംഉണ്ടൊ–

അബ്ദു— നരസിംഹപട്ടരെദൈവത്തിന്നുമനുഷ്യജന്മംഎടുക്കുന്ന
പുത്രൻഉണ്ടുഎന്നുനിങ്ങൾപറയുന്നുവൊ–

രാമ— ഈവിഷയമായിപാതിരിപക്കിയൊടുപറഞ്ഞഒരുവാ
ക്കുണ്ടുഞാൻ പറയാംപിന്നെഇല്ല– ഹൊസ്നെഹിതന്മാരെദൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/28&oldid=195871" എന്ന താളിൽനിന്ന് ശേഖരിച്ചത്