താൾ:CiXIV37.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ഇരുന്നുഇപ്പൊൾവിചാരിച്ചുഉത്തരംപറയുന്നുഈപ്രസംഗംഎ
ല്ലാംകള്ളംപറഞ്ഞത്ഒക്കെയുംദൈവത്തിന്നുദൂഷണവുംമനു
ഷ്യൎക്കമൊശവുംആകുന്നതല്ലാതെസത്യവാക്കൊന്നുംഇല്ല

രാമ— അബ്ദുള്ളഅതിൽഒരുവാക്കുണ്ടുഅതുഎനിക്കുംവളരെആശ്ച
ൎയ്യം നിന്റെപക്കിഅവിടെനിന്നുതന്നെപറഞ്ഞിരിക്കുന്നു

അബ്ദു— കണ്ടൊനമ്മുടെവംശക്കാരനെല്ലൊ– ബുദ്ധിയുള്ളവരെല്ലാംഅ
ങ്ങിനെപറയും– മൂന്നുദൈവങ്ങൾഉണ്ടെന്നുകല്പിച്ചത്അതിശയ
മായവ്യാജം

നരസി— അത്എന്തുമൂന്നുദൈവങ്ങൾഎന്നുള്ളതുഎന്തൊരുപുതുമ
നമുക്കുമുപ്പത്തുമുക്കൊടിഉണ്ടെല്ലൊ

അബ്ദു— നരസിംഹപട്ടരെഇപ്പോൾ൩൩കൊടിപറയുന്നുഎങ്കിലും
നിങ്ങൾഅവരിൽഒന്നിലുംവിശ്വസിക്കുന്നില്ല– ആപാതിരിതനി
ക്കുള്ളമൂന്നുഒന്നു തന്നെഎന്നുപറയുന്നുണ്ടു–

നരസി— അതെന്താകുന്നുഎല്ലാംഒന്നുദൈവമനുഷ്യപശുപക്ഷി
മൃഗാദികൾസൎവ്വവുംഒന്നുതന്നെഎന്നുബുധന്മാർഅറിയുന്നു

അബ്ദു— നരസിംഹപട്ടരെനിങ്ങളെവായിൽനിന്നുവന്നപ്രകാരംപ
റയുന്നതുനിങ്ങൾക്കനന്നായിതൊന്നുംകെൾ്ക്കുന്നവൎക്കുസംശയം
ഉണ്ടുഒപ്പിപ്പാൻകഴികയില്ലത്രിയെകദൈവംഎന്നുപറയുന്ന
തുമൂഢന്മാർഅത്രെ–

രാമൻ— ആപാതിരിപക്കിയൊടുപറഞ്ഞഉത്തരംഞാൻകെട്ടു– പ
ക്കിഅവരോടുനിങ്ങളുടെമൂന്നദൈവങ്ങൾഒന്നാകുമൊഎന്നു
വിചാരിച്ചുചൊദിച്ചപ്പോൾപാതിരിഅങ്ങിനെതന്നെഇതു
ദൈവവാക്യത്തിൽഉണ്ടു– അത് മനുഷ്യർനല്ലവണ്ണംതിരിച്ചറി
വാൻകഴിയാതെവിശ്വാസത്താൽപ്രമാണിക്കെണംഎങ്കിലും
ഒന്നുചൊദിക്കട്ടെമനുഷ്യരുംത്രിയെകരല്ലയൊനിണക്ക ശരീ
രംഇല്ലയൊഞാൻകാണുന്നു– അതിൽസുഖദുഃഖങ്ങളെഅറിഞ്ഞ
നുഭവിക്കുന്നപ്രാണൻഇല്ലയൊ ആപ്രാണനിൽമറ്റുള്ളവരുടെ
വാക്കുകളെകെട്ടുവിചാരിച്ചുഓരോന്നുനിശ്ചയിച്ചുപ്രാണനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/27&oldid=195873" എന്ന താളിൽനിന്ന് ശേഖരിച്ചത്