താൾ:CiXIV37.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ണ്ടു– പുഴയുടെഒഴുക്കുതടുത്തുചിറകെട്ടിയാലുംചിലദിവസംവെള്ളം
കയറിനിറഞ്ഞുനിന്നുപൊയാലുംപിന്നെഒഴുകാതെകണ്ടുവറ്റിപ്പൊ
കുമൊ ചിറയിൽകവിഞ്ഞുഒഴുകിനാലുപുറവുംനശിപ്പിക്കെയുള്ളു
ഉറവിനെഅത്രെ തടുത്തുവെക്കെണ്ടതുപാപത്തിന്റെഉ
റവുമനസ്സിൽആകകൊണ്ടുഹൃദയം നിൎമ്മിച്ചസൎവ്വജ്ഞനായദൈ
വത്തിന്നല്ലാതെആഉറവുഅടക്കുവാൻകഴിയുന്നതല്ല– അതുകൊ
ണ്ടുശാസ്ത്രവഴിയുംഋഷികല്പിതവുംപൊരാദൈവത്തിന്റെഉൾ
ക്രിയവെണംപിന്നെഋഷികൾഒരുവംശത്തിന്നുമാത്രംശുദ്ധിവ
രുത്തെണം എന്നുവെച്ചുആൎയ്യാവൎത്തംപുണ്യഭൂമിമദ്ധ്യ
ദെശംഎന്നുംസൎവ്വദിക്കുകളിലും വെച്ചുഇതുതന്നെഉത്തമംഎന്നും
പ്രശംസിച്ചുവരുന്നതിനാൽപുറത്തുള്ള ജാതികളെമ്ലെച്ശർ
എന്നുനിരസിപ്പാൻസംഗതിവരും–അപ്രകാരമായാൽആമ്ലെ
ച്ശന്മാർകയൎത്തുകൊണ്ടുആക്രമിച്ചുജയിച്ചുരാജ്യത്തെവശമാക്കി
അടക്കിയാൽപുരാണമൎയ്യാദകളെനീക്കിസ്വധൎമ്മത്തെ നടത്തി
വാഴുംഅല്ലൊ– ഈഭാരതഖണ്ഡത്തിലുംഅപ്രകാരംസംഭവിച്ചു
അതുകൊണ്ടുംലൌകികന്മാർസത്യവാന്മാർഋഷികൾഇങ്ങിനെ
മൂന്നുകൂട്ടർവിചാരിച്ചവഴികളിൽപാപവുംകഷ്ടവുംഇല്ലാതാകുന്ന
പ്രകാരംകാണുന്നില്ല.

അബ്ദു— രാമറസൂലള്ളമഹമ്മതഉണ്ടല്ലൊഅവൻപരമാൎത്ഥംഉ
പദെശിച്ചത്ഒരു രാജ്യത്തിന്നല്ലഎല്ലാജാതികൾ്ക്കുംകൊള്ളാ
കുന്നതുതന്നെ– അതുകൊണ്ടുഎല്ലാവരെയുംചേലയിൽകൂട്ടെണം
എന്നുതന്റെആളുകളൊടുപറഞ്ഞിരിക്കുന്നുഅതുദൈവകാ
ൎയ്യംഈഅല്പ മനുഷ്യർതാന്താന്റെദെശത്തെയുംജാതിയെ
യുംഭാഷക്കാരെയുംവിചാരിക്കുന്നുഎല്ലാവരെയുംസൃഷ്ടിച്ചുര
ക്ഷിച്ചുവരുന്നഎകദൈവംഒട്ടൊഴിയാതെഉള്ളവൎക്കുഒരു
വെദത്തെമാത്രംകല്പിച്ചിരിക്കുന്നു–

രാമ— അതുശരിഎങ്കിലുംവാളുകൊണ്ടുജനങ്ങളെധൎമ്മമാൎഗ്ഗത്തിൽചെ
ൎക്കുന്നതു ന്യായമൊഭയപ്പെട്ടുചെരുന്നവർസത്യമുള്ളവരാകു
3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/21&oldid=195884" എന്ന താളിൽനിന്ന് ശേഖരിച്ചത്