താൾ:CiXIV37.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

രാമൻ— അബ്ദുള്ളയെശുവിന്റെവാക്കെല്ലാംകെട്ടുകൊണ്ടുഅവന്റെ
ശിഷ്യന്മാർകളവായെഴുതിഎന്നുപറയുന്നുവൊ

അബ്ദു— എന്റെചെവികൊണ്ടുഞാൻകെട്ടില്ലഎന്നറിയാംഅല്ലൊ

രാമ— ഇഞ്ചീൽയവനഭാഷയിൽഎഴുതിയിരിക്കുന്നുഅതുതാൻക
ണ്ടിട്ടില്ലയൊ–

അബ്ദു— ഞാൻകണ്ടിട്ടില്ലഅറിഞ്ഞിട്ടുണ്ടു–

രാമൻ— വായിക്കാതെഅറിഞ്ഞിരിക്കുന്നതുഎങ്ങിനെ– നിന്റെകുറാൻഎങ്കിലും വായിച്ചിട്ടുണ്ടൊ–അറവിഅറിയുമെല്ലൊ

അബ്ദു— അറവിഎനിക്കറിഞ്ഞുകൂടാ–

രാമ— ഹൊഇതാശ്ചൎയ്യംതന്നെഇഞ്ചീലെങ്കിലുംകുറാനിലെലുംവാ
യിക്കാതെയും യെശുവെകാണാതെയുംഅവന്റെശിഷ്യന്മാരു
ടെഎഴുത്തുനൊക്കാതെയും ഇങ്ങിനെപറയുന്നത്എന്തു– ഹൊഈ
ദിക്കിലുള്ളമുസല്മാനതിൽതാൻവളരെപഠിച്ചിട്ടുള്ളവൻഎന്നു
എല്ലാവരുംപറയുന്നു–താൻഅറിയുന്നില്ലെങ്കിൽമറ്റുള്ളവർ
എന്തറിയും–

അബ്ദു— അയ്യൊഉണ്ണിപ്രായംഏറിയവരെപരിഹസിക്കാമൊബു
ദ്ധിമാൻ എന്നുവിചാരിച്ചുംനിന്ദിക്കരുതു–

നരസി— അബ്ദുള്ളഈപറയുന്നതുശരിയല്ലെ–ചൊടിക്കെണ്ടാഉത്ത
രം പറയെണംരാമൻആപാതിരിപറഞ്ഞത് ശ്രദ്ധയൊടെ
കെട്ടുസൂക്ഷ്മമായി ഗ്രഹിച്ചുകൊണ്ടുപറയുന്നു–

അബ്ദു— ആകട്ടെഇപ്പോൾഉത്തരംപറയെണ്ടതിന്നുസമയംഇല്ലരാത്രി
യായി അവർചെയ്തപ്രസംഗംപറകപിന്നെഎന്തു

രാമൻ— അതുപറയാംപാപവുംകഷ്ടവുംവരരുതുഎന്നുഎല്ലാവരു
ടെയും വിചാരംആകുന്നുപാപവുംകഷ്ടവുംഅരുതുഎന്നുദൈവം
കൂടവിചാരിക്കുന്നു– ആവാക്കുഭൂലൊകത്തിലുംപരലൊകത്തിലും
ഒരുപൊലെനടക്കുന്നു– പാപവുംകഷ്ടവുംപൊക്കെണംഎന്നു
എല്ലാ മതങ്ങളിലുംഒന്നുപൊലെപറയുന്നുണ്ടുഅതിന്നുനിവൃത്തി
ചെയ്യെണ്ടതിന്നു മൂന്നുവഴികളെപരീക്ഷിക്കുന്നു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/17&oldid=195890" എന്ന താളിൽനിന്ന് ശേഖരിച്ചത്