താൾ:CiXIV37.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ക്കെപൊയിഇതാകുന്നുപഠിക്കുന്നതുനിങ്ങളെയുംഞങ്ങളെയും
ഇവൻചതിക്കുംനൊക്കികൊള്ളു–

നരസി— ചതിക്കട്ടെഅന്നുനൊക്കികൊള്ളാംഇപ്പൊൾനീഅവ
നൊടു ഉത്തരംപറസൂക്ഷിച്ചുകൊള്ളു–

അബ്ദു— തനിക്കുപറവാനുള്ളതിനെപറഞ്ഞുകഴിഞ്ഞാൽഞാനുംപ
റയാം–

രാമ— അബ്ദുള്ളഞാൻപറഞ്ഞുകഴിഞ്ഞുതാൻഉത്തരംപറയുന്നില്ല
എങ്കിൽഇനിഒരുവാക്കുണ്ടുഅതിന്നുഉത്തരംപറയുമായിരി
ക്കുംമനസ്സുണ്ടെങ്കിൽപറയാം

അബ്ദുള്ള— വരട്ടെ–വരട്ടെ

രാമൻ— യെശുഎന്നുള്ളപെർകെട്ടിട്ടുണ്ടൊഅവനുംനെബിയല്ലൊ–

അബ്ദു— അഹാഈസതന്നെഅവൻനെബിനെർതന്നെറസൂലെഒഴി
ച്ചു എല്ലാമഹാത്മാക്കളെക്കാളുംഅവൻവലിയവൻതന്നെലൊ
കാവസാനത്തിങ്കിൽഅവൻവന്നുഎല്ലാവരുടെയുംന്യായംവിസ്ത
രിക്കും–

രാമൻ– ഈസനെബിപറഞ്ഞവാക്കുകളവൊ

അബ്ദു— ഹൊരാമഅപ്രകാരംഉള്ളമഹാത്മാക്കൾവ്യാജംപറയുമൊ
അവൻപറഞ്ഞിരിക്കുന്നതെല്ലാംസത്യംതന്നെ–

രാമ— ആയെശുതാൻദൈവപുത്രൻഎന്നുപറഞ്ഞുഅതുവ്യാജ
മൊ–

അബ്ദു— അവൻഅങ്ങിനെപറഞ്ഞുഎന്നുഒരുനാളുംവിശ്വച്ചുകൂ
ടാ– അവന്റെശിഷ്യന്മാർചതിവായിഅപ്രകാരംപറഞ്ഞിട്ടുണ്ടാ
യിരിക്കും–

രാമൻ— അങ്ങിനെഇഞ്ചീലിൽആവാക്ക്എഴുതിഇരിക്കുന്നത് നീക
ണ്ടില്ലെഞാൻകണ്ടിട്ടുണ്ടു–

അബ്ദുള്ള— അവന്റെശിഷ്യന്മാർഇഞ്ചീൽഎല്ലാംമാറ്റിവഷ
ളാക്കിഇരിക്കുന്നു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/16&oldid=195892" എന്ന താളിൽനിന്ന് ശേഖരിച്ചത്