താൾ:CiXIV37.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ത്രെനിവൃത്തിഉള്ളൂഎന്നുംഞാൻഎപ്പോഴുംപറഞ്ഞുവല്ലൊ.

അബ്ദു— കല്ലിലുംമരത്തിലുംഉറെപ്പുവെച്ചാൽഎന്തുഫലംകളവുപ്രമാണി
ച്ചാൽസത്യമാകുമൊബിംബത്തെദൈവംഎന്നുപറഞ്ഞാൽദൈ
വത്വംഉണ്ടാകുമൊ—

നരസി— അങ്ങിനെഅല്ല–ഞങ്ങൾ അങ്ങിനെ ഉറപ്പിക്കുന്നില്ല ഭഗവാനി
ലുംഈശ്വരനിലുംഭക്തി വെണംഅവർഅത്രെപാപത്തെനിവൃ
ത്തിക്കുന്നു–

അബ്ദു— നരസിംഹപട്ടരെനിങ്ങൾവിചാരിക്കുന്നുബ്രഹ്മാദിദെവക
ൾതന്നെഎത്ര പാപങ്ങൾചെയ്തിരിക്കുന്നു– അപ്രകാരമുള്ളവ
ർപാപനിവൃത്തിക്കുമതിയാകുമൊ

നരസി— ഉണ്ണിപറഞ്ഞുകൊടു

രാമ‌ൻ— ഞാൻഒരുവാക്കുപറയുന്നു–ഞാൻഅല്പമതിഎങ്കിലുംഒന്നു
ചോദിക്കാമൊ–

അബ്ദു— പറയൂരാമഅതുകൊണ്ടുഒന്നുംവിചാരിക്കെണ്ടാ–

രാമ— അച്ശന്റെവഴിഎനിക്കറിയാംഅതുദുഷ്ടതചെയ്തദെവ
കളെഉറപ്പിച്ചുതീൎത്ഥയാത്രചെയ്താൽപാപനിവൃത്തിയാകുംഎ
ന്നത്രെ– നിങ്ങളുടെവെദംഞാൻ നല്ലവണ്ണംഅറിയുന്നില്ലമഹ
മ്മതിനെഉറപ്പിച്ചുമക്കത്തിന്നുപൊയിധൎമ്മം ചെയ്യുന്നവൎക്കനിവൃ
ത്തിവരുംഎന്നുള്ളതുനിങ്ങളുടെവഴിഅങ്ങിനെഅല്ലെ

അബ്ദു— അതെപറയൂ

രാമ— പാപംപൊക്കുവാൻആരണ്ടുവഴിയുംഒന്നുതന്നെഎന്നു
തൊന്നുന്നു–

അബ്ദു— എനിക്കുംഅവൎക്കുംഒരുദൈവംഎന്നുനീപറയുന്നുവൊ

രാമൻ— ഒന്നല്ലകെൾ്ക്കപാപികളായദൈവങ്ങൾപാപത്തെപൊക്കു
വാറില്ലഎന്നു താൻപറഞ്ഞുവല്ലൊമനുഷ്യനായിജനിച്ചമഹ
മ്മതിന്നുകഴിയുമൊഅവൻ മനുഷ്യനല്ലെപാപംചെയ്തില്ല
യൊപറയൂ–

അബ്ദു— മതിരാമഎന്തുപഠിച്ചുദിവസംപ്രതിപാതിരിയുടെഅടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/15&oldid=195894" എന്ന താളിൽനിന്ന് ശേഖരിച്ചത്