താൾ:CiXIV36.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ല്ലാംതനിക്കദത്തമായത്ഒഴികെഎടുക്കാതെഇരിക്കരണ്ടാമ
ത്തെബ്രഹ്മലക്ഷണം—ക്രൂരതമമത്വംപരിഗ്രഹംതുടങ്ങി
യുള്ളവറ്റെവെടിഞ്ഞുനടക്കുന്നതുമൂന്നാമത് ബ്രഹ്മലക്ഷ
ണം—ദെവമാനുഷതിൎയ്യൿജന്മമായയാതൊരുസ്ത്രീക
ളൊടുംമൈഥുനംമറ്റും ത്യജിക്കനാലാമതു ബ്രഹ്മലക്ഷ
ണം—സത്യം കൃപ ഇന്ദ്രീയജയംസൎവ്വഭൂതങ്ങളിലെദയ
തപസ്സ്ഈഅഞ്ചുശൗെചങ്ങളുണ്ടാക—എന്നതിനൊടുകൂ
ടഅഞ്ചുലക്ഷണങ്ങൾഉള്ളദ്വിജനെഞാൻബ്രാഹ്മണ
ൻഎന്നുചൊല്വു—മറ്റവർശൂദ്രരത്രെ—അല്ലയൊ യു
ധിഷ്ഠിര—കുലത്താലും ജാതിയാലുംഅല്ലക്രീയകളാലത്രെ
ബ്രാഹ്മണനാകും—സുവൃത്തനായചണ്ഡാലനും ബ്രാഹ്മ
ണൻതന്നെ—അല്ലയൊയുധിര ഈസൎവ്വവുമേകവ
ൎണ്ണമത്രെ—തൊഴിലും പണിയും വെവ്വെറെ ആയതിനാൽ
അത്രെ ചാതുൎവ്വൎണ്ണ്യം കല്പിച്ചിരിക്കുന്നു—എല്ലാമനു
ഷ്യരുംയൊനിയിൽനിന്നുഅല്ലൊജനിച്ചുമലമൂത്രങ്ങ
ളുംഇന്ദ്രിയങ്ങളുംഒരുപൊലെഉള്ളവരാകുന്നു—ആകയാ
ൽശീലഗുണങ്ങളാലെദ്വിജന്മാരാവു—ശീലവുംഗുണവുംഉ
ള്ളശൂദ്രനുംകൂടെബ്രാഹ്മണനാകുന്നു—ക്രീയാഹീനനായ
ബ്രാഹ്മണൻശൂദ്രനിലുംകിഴിഞ്ഞവനത്രെ—

വൈശമ്പായനൻചൊല്ലിയമറ്റൊരുവാക്യമാവിതു—
അല്ലയൊയുധിഷ്ഠിരഘൊരമായപഞ്ചെന്ദ്രീയക്കടൽകടന്നവൻ
വൻശൂദ്രനായാലുംഅറ്റമില്ലാത്തദാനത്തിന്നുപാത്രമായി—ജാ
തിയല്ല—ശുഭഗുണങ്ങൾതന്നെകാണെണംയാവൻഒരു
ത്തൻധൎമ്മത്തിന്നായുംപരൊപകാരത്തിന്നായുംജീവിച്ചുരാ
പ്പകൽശുഭമായിനടക്കുന്നുഅവനെദെവകൾബ്രാഹ്മണൻ
എന്നറിയുന്നു—ലൊകചെൎച്ചയുംകാമസക്തിയുംവെടിഞ്ഞുമൊക്ഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/23&oldid=198212" എന്ന താളിൽനിന്ന് ശേഖരിച്ചത്