താൾ:CiXIV36.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

പിന്നെഒരുപുരുഷനിൽനിന്നുണ്ടായവൎക്കചാതുൎവ്വ
ൎണ്ണ്യംവന്നതുഎങ്ങിനെ—ഒരുത്തൻഒരുത്തിയിൽനാലു
പുത്രരെഉല്പാദിപ്പിച്ചാൽആനാല്വരിൽവൎണ്ണഭെദംകാ
ണുന്നില്ല—ബ്രഹ്മാവ്ഏകപിതാവായിരിക്കെചാതുൎവ്വ
ണ്ണ്യംഎങ്ങിനെസംഭവിക്കും—ആനപുലികുതിരപശുമു
തലായമൃഗങ്ങളിൽകാല്ക്കുവളരെഭെദംകാണുന്നു—പശു
ക്കാൽവെറെ—പുലിക്കാൽവെറെആനക്കാൽവെറെഎ
എന്നിങ്ങിനെ ബ്രാഹ്മണാദികളിൽ ഈവകവിശെഷം ലാ
ണുന്നില്ല—ഏകവൎണ്ണമെഉള്ളുഎന്നുകാലുകളുടെതുല്യ
തയെവിചാരിച്ചുനിശ്ചയിക്കാം—

വൎണ്ണംരൂപം മലമൂത്രം മണം ഒച്ചമുതലായവി
ശെഷങ്ങളാൽ പശു എരുമ കുതിര കഴുത എന്നിവറ്റി
ന്റെജാതിഭെദംതെളിയുന്നു—ബ്രാഹ്മണക്ഷത്രിയാ
ദികളിൽ അതുവരായ്കയാൽ ഏകവൎണ്ണമെഉള്ളുഎ
ന്നുസ്പഷ്ടം—അരയന്നം പ്രാവുകിളി കുയിൽ മയി
ൽമുതലായതിന്നുനിറം വടിവുമുടിചുണ്ടുതുടങ്ങിയുള്ള
വ്യത്യാസങ്ങളെപൊലെബ്രാഹ്മണാദികൾക്കഒന്നും
ഇല്ലല്ലൊ—

പെരാൽ അരയാൽ പ്ലാശുമുതലായമരങ്ങൾക്ക
മുരടുതണ്ടുഇലപൂകായിതൊലികാതൽവിത്തുരസം
മണംഇത്യാദികളാൽഎത്രവിശെഷങ്ങൾഉണ്ടു—
ബ്രാഹ്മണക്ഷത്രീയവൈശ്യശൂദ്രരിൽഅവഇല്ല
തൊലൊടുചൊരമാംസംഅസ്ഥിമലത്തൊളവുംഎ
ല്ലാംഒക്കും പ്രസവത്തിങ്കലുംവിശെഷംകാണുന്നി
ല്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/19&oldid=198208" എന്ന താളിൽനിന്ന് ശേഖരിച്ചത്