താൾ:CiXIV36.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ജാതിയല്ലസല്ഗുണംതന്നെപ്രമാണമാകയാൽഗുണമു
ള്ളചണ്ഡാലനുംദെവന്മാൎക്കബ്രാഹ്മണനത്രെഎന്നുശു
ക്രൻഉരചെയ്തു—അതുകൊണ്ടുബ്രാഹ്മണ്യംജാതിയും
അല്ല ജീവൻശരീരവും അല്ല ജ്ഞാനകൎമ്മാചാരങ്ങളും
അല്ലസ്പഷ്ടം—

പിന്നെതീൎത്ഥയാത്രശൂദ്രൎക്കവിഹിതമല്ലബ്രാഹ്മ
ണശുശ്രൂഷയത്രെഅവൎക്കവിഹിതധൎമ്മം എന്നും— നാ
ലുവൎണ്ണങ്ങൾപറയുന്നദിക്കിൽശൂദ്രൻഒടുക്കത്തവനാ
കയാൽനീചൻതന്നെഎന്നുംചൊല്ലുന്നുകഷ്ടം—അ
ങ്ങിനെആയാൽ—ശ്ച യുവമഘൊനാമതദ്ധിത—എന്നു
ള്ളസൂത്രവചനംഹെതുവായിട്ടുമഘവാൻആകുന്നദെ
വെന്ദ്രനുംശ്ചാക്കൾ യുവാക്കളിലുംനീചനായിപൊയി—
അതുപൊലെ ഉമാമഹെശ്വരന്മാർഎന്നുള്ളവാക്യത്താ
ൽമഹെശ്വരന്നുലഘുത്വംവരുന്നതാകും—അതില്ലല്ലൊ—
അതുകൊണ്ടുബ്രഹ്മക്ഷത്രവിൾഛ്ശൂദ്രാഃ-എന്നുള്ളസമാ
സത്തിൽഅന്ത്യപദംആയതുനീചംഎന്നുവരികയുംഇല്ല—
ബ്രാഹ്മണരെതൊട്ടുമാനവധൎമ്മത്തിൽചൊല്ലിയതുകെട്ടു
വൊ—വൃഷലിയുടെമുലപ്പാൽകുടിച്ചുതാൻഅവളുടെശ്വാ
സംപറ്റിതാൻഅവളിൽപിറന്നുതാൻപ്രായശ്ചിത്തം
ചെയ്വാൻകഴിവില്ല—ശൂദ്രീകൈയിൽനിന്നുംവാങ്ങിതി
ന്നുന്നവൻഇനിഒരുമാസം ശൂദ്രനായിജീവിച്ചിരിപ്പൂപി
ന്നെനായായിപിറക്കും ശൂദ്രീയെവെച്ചുകൊള്ളുന്നബ്രാ
ഹ്മണൻദെവന്മാൎക്കുംപിതൃക്കൾ്ക്കും ത്യാജ്യനായിരൗെരവ
നരകംപ്രാപിക്കും—എന്നിങ്ങിനെകെട്ടുവിചാരിച്ചാൽമല
യാളത്തിൽ ബ്രാഹ്മണർനന്നചുരുക്കംഎന്നുതൊന്നും—ബ്രാ
ഹ്മണ്യംമാറാത്തസ്ഥാനംഅല്ലഎന്നുമറ്റൊന്നിനാലുംതെളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/15&oldid=198204" എന്ന താളിൽനിന്ന് ശേഖരിച്ചത്