താൾ:CiXIV36.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകാശത്തിൽനടക്കുന്നവിപ്രന്മാൎക്കുംമാംസഭക്ഷണ
ത്താൽഅധഃപതനംവരുംഎന്നുചൊല്ലിയതുവിചാരി
ക്കുമ്പൊൾ—പതനത്താൽ ശൂദ്രനായിഭവിക്കുന്നത്ജാതി
യല്ലഎന്നുതെളിവായി—കുതിരഎത്രവിടക്കായാലും
വല്ലപ്പൊഴും ജാതിവിട്ടുപന്നിയാകുന്നപ്രകാരംകാ
ണ്മാൻഉണ്ടൊ—അതുകൊണ്ടു ബ്രാഹ്മണൻ ജാതി
യല്ലെന്നുവന്നു—

ബ്രാഹ്മണൻശരീരംഎന്നുചൊല്ലാമൊ—അതരു
തു—അല്ലാഞ്ഞാൽ അഗ്നിക്കു ബ്രഹ്മഹത്യസംഭവിച്ചു
ബ്രാഹ്മണശവംചുടുന്നബന്ധുക്കൾ്ക്കും ആദൊഷം ത
ന്നെപറ്റും—ബ്രാഹ്മണബീജംവൃഷലികളിലും ബ്രാഹ്മ
ണരെതന്നെഉല്പാദിപ്പിക്കും—

ബ്രാഹ്മണന്റെശരീരത്താൽഉണ്ടാകുന്നഷൾ്ക്കൎമ്മങ്ങ
ൾദെഹനാശത്താൽനശിക്കുംഎന്നുവരും—ആവകഒ
ന്നുംകാണുന്നില്ലല്ലൊ—ആകയാൽശരീരംഅല്ലബ്രാ
ഹ്മണൻഎന്നുതൊന്നുന്നു—

ജ്ഞാനംതന്നെബ്രാഹ്മണൻഎന്നുവന്നാലൊ—
ജ്ഞാനംഏറെയുള്ളശൂദ്രന്മാർബ്രാഹ്മണരാകെണ്ടി
യതു—വെദവ്യാകരണമീമാംസാസാംഖ്യവൈശെഷി
കലാഗ്നാദിശാസ്ത്രങ്ങൾഎല്ലാംഗ്രഹിച്ചശൂദ്രന്മാർചി
ലദിക്കിൽഉണ്ടുഅവർബ്രാഹ്മണരാകയില്ലല്ലൊ—അ
തുകൊണ്ടുജ്ഞാനമല്ല ബ്രാഹ്മണൻഎന്നുസ്പഷ്ടം—

ആചാരംതന്നെ ബ്രാഹ്മണൻഎന്നുവരികയുംഇല്ല—
അല്ലാഞ്ഞാൽശൂദ്രരിലുംഹീനജാതികളിലുംതപസ്സുമുത
ലായത്കെമമായിആചരിച്ചുപൊരുന്നവർബ്രാഹ്മണനാമത്തി
ന്നുയൊഗ്യരായ്ഭവിക്കുംഅതില്ലായ്കയാൽആചാരമല്ലബ്രാഹ്മണൻഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/11&oldid=198200" എന്ന താളിൽനിന്ന് ശേഖരിച്ചത്