താൾ:CiXIV35.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലയാളഭാഷാ
വ്യാകരണം.

§൧. മലയാളഭാഷദ്രമിളംഎന്നുള്ളതമിഴിൻ്റെഒരുശാഖആ
കുന്നു-അതുതെലുങ്കു കൎണ്ണാടകം തുളു കുടകു മുതലായശാഖകളെക്കാ
ൾഅധികംതമിഴരുടെസൂത്രങ്ങളൊടുഒത്തുവരികയാൽഉപഭാഷ
യത്രെ- എങ്കിലും ബ്രാഹ്മണർഈകെരളത്തെഅടക്കിവാണുഅനാ
ചാരങ്ങളെനടപ്പാക്കി നാട്ടിലെശൂദ്രരുമായിചെൎന്നുപൊയതിനാ
ൽസംസ്കൃതശബ്ദങ്ങളുംവാചകങ്ങളുംവളരെനുഴഞ്ഞുവന്നുഭാഷ
യുടെമൂലരൂപത്തെപലവിധത്തിലുംമാറ്റിഇരിക്കുന്നു-

§൨. ഇങ്ങിനെകാലക്രമത്തിൽഉണ്ടായകെരളഭാഷയുടെവ്യാ
കരണംചമെപ്പാൻസംസ്കൃതവ്യാകരണവുംതമിൖനന്നൂൽമുത
ലായതുംനൊക്കീട്ടുവെണം-എങ്കിലുംഭാഷയിൽആക്കിയമഹാഭാ
രതംരാമായണംപഞ്ചതന്ത്രംവെതാളചരിത്രംചാണക്യസൂത്രംരാമ
ചരിതം മുതലായതിൻ്റെപദ്യവുംകെരളൊല്പത്തികണക്കസാരം
വൈദ്യശാസ്ത്രംതുടങ്ങിയുള്ളതിൻ്റെഗദ്യവുംഅനുഭവത്തിന്നുംഉദാ
ഹരണത്തിന്നുംപ്രമാണംഎന്നുംതൊന്നിഇരിക്കുന്നു-

§൩. വ്യാകരണം൩കാണ്ഡമാക്കിചൊല്ലുന്നു-ഒന്നാമത്-അക്ഷരകാ
ണ്ഡംരണ്ടാമത്-പദകാണ്ഡം- മൂന്നാമത്-വാചകകാണ്ഡംതന്നെ—

I. അക്ഷരകാണ്ഡം

§൪. മലയായ്മഎഴുതികാണുന്നഅക്ഷരങ്ങൾരണ്ടുവിധം- ഒന്നു
പുരാണമായിനടപ്പുള്ളവട്ടെഴുത്തു(കൊലെഴുത്തെന്നുംചൊല്ലുന്നു)
അതിപ്പൊഴുംചൊനകൎക്ക പ്രമാണം-തമിഴെഴുത്തെആശ്രയിച്ച
ത്‌തന്നെ-രണ്ടാമത്‌സംസ്കൃതഗ്രന്ഥങ്ങളിൽമുമ്പെനടപ്പായആൎയ്യ
എഴുത്തുഅത്ഇപ്പൊൾസൎവ്വസമ്മതംഎന്നുപറയാം-

1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/9&oldid=191733" എന്ന താളിൽനിന്ന് ശേഖരിച്ചത്