താൾ:CiXIV35.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

വൾ- വളർ.തൊട- തൊടർ, തിക്- തികർ,തീർ
ചുൖ—ചുഴൽ(ചൂഴു-ചുറ്റു)
വറു — വറൾ (വറ്റു) തിരൾ
ഇരു—ഇരുൾ (ഇരാ)
തിരു— തിരുകു,പഴകു,ചൊരുകു,പൊളുകു(പൊള്ളു)
കരു — കരുതു,ചെരുതു, വഴുതു

ശെഷംക്രിയാനാമവും(§൨൫൧) ക്രിയൊല്പാദനവും(§൨൮൮)​െ
നാക്കുക—

§൧൯൬. ധാതുക്കളിൽനിന്നുഎങ്ങനെഉളവായെങ്കിലുംക്രിയാപാ
ദങ്ങൾ്ക്കഎല്ലാം രൂപംരണ്ടു വിധം ആകുന്നു-ഒന്നിന്നുപ്രകൃതിയൊ
ടുള്ളകകാരദ്വിത്വം തന്നെകുറിആകയാൽബലക്രിയഎന്നു​െ
പർഇരിക്ക(ഉ-ം-കൊടുക്ക,കേൾ്ക്ക) മറ്റെതുഒറ്റകകാരംതാൻ​െ
വറുമ്പ്രകൃതിതാൻഉള്ളതാകയാൽഅബലക്രിയആക(ഉ-ം-പോ
കു,കെടു)——

അൎത്ഥത്താലുംരണ്ടുവിധംഉണ്ടു- ഒന്നു തൻവിന-അകൎമ്മകം-
(ഇരിക്ക,വരിക.)- മറ്റെതുപുറവിന-സകൎമ്മകം (തരിക,കൊടുക്ക)-
- തൻവിനകൾമിക്കതുംഅബലകളുംപുറവിനകൾഅധികംബല
ക്രിയകളുംആകുന്നു-

ത്രികാലങ്ങൾ

§൧൯൭. ക്രിയെക്കുള്ളകാലങ്ങൾആവിത്- രണ്ടുഭാവികൾ- വൎത്തമാ
നംഒന്നു-ഭൂതം ഒന്നു- ആകെമുക്കാലങ്ങളെ കുറിപ്പാൻനാലുലകാര
ങ്ങൾതന്നെ—ഇവവിധിനിമന്ത്രണങ്ങളൊടുകൂടെ(§൨൩൮-൨൪൪)മു
റ്റുവിനയത്രെ-- അതിൽഒന്നാംഭാവിക്കു - ഉം എന്നതും-രണ്ടാംഭാവി
ക്ക. വു- പ്പു- എന്നവയും- വൎത്തമാനത്തിന്നു-ഇന്നുഎന്നതുംഭൂതത്തി
ന്നു - ഇ-തു- ന്തു-ഈമൂന്നുംതന്നെപ്രത്യയങ്ങൾആകുന്നു-

§൧൯൮. പണ്ടുള്ള ത്രിപുരുഷപ്രത്യയങ്ങൾ കാലദൊഷത്താലെ
ലൊപിച്ചുപൊയി-ശെഷം ദ്രമിളഭാഷകളിൽഇന്നുംഇരിക്കയാ
ൽഅവമലയായ്മയിലുംഉണ്ടായിരുന്നുഎന്നുഅനുമിക്കാം—

8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/65&oldid=191838" എന്ന താളിൽനിന്ന് ശേഖരിച്ചത്