താൾ:CiXIV35.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

വീട്ടാർ,നാട്ടാർ, (മ.ഭാ.) മണിക്കിരാമത്താർ(പൈ)സിംഹത്താ
ൻ(കെ.രാ-)ചിങ്ങത്താൻ- നാഗത്താന്മാർ,വണ്ടത്താന്മാർ(കെ.ര.)

സ്ത്രീ.ഏ— പൊന്നിറത്താൾ, അന്നനടയാൾ,
ദന്തീന്ദ്രഗാമിനിയാൾ,പെണ്മണിയാൾ,
പൂഞ്ചായലാൾ,പൈങ്കിളിമൊഴിയാൾ,
ഇന്ദുനെർമുഖിയാൾ, മയ്യല്ക്കണ്ണാൾ,
ചൊല്ക്കണ്ണാൾ, കാറൊത്തകുഴലാൾ,

സ്ത്രീ.ബ— പൂഞ്ചായലാർ, കണ്ടിക്കാൎക്കുഴലാർ,
മൈക്കണ്ണാർ— — പെടമാന്മിഴിമാർ,കച്ചണിമുലമാർ

§൧൮൪. ഇ-തദ്ധിതംത്രിലിംഗം ആയിനടക്കും കാൽ- കാലി(എരുമ
പ്പെൺ) കന്നുകാലികൾ- നാല്ക്കാലി- കരുവില്ലി-തറുവാടി-വിശെഷാ
ൽസംസ്കൃതതത്ഭവപദങ്ങളിലുംനാലുവൎണ്ണികൾ-ചങ്ങാതം-ചങ്ങാതി-
(പു.സ്ത്രീ)- തൊന്നിയവാസി-പാപം-പാപി- (പാവൻ കൃ.ഗ.)അവൾവീ
യുമ്പൊൾ മാപാപിവീയൊല്ലാ(കൃ.ഗാ.).കൊപം-കൊപി-(ഉ
ദ്യതകോപിയായിവൾഎടുത്തിവൾ. കെ.രാ.)

§൧൮൫. ഇ (പു)-ഇനി(സ്ത്രീ)എന്നവവസംസ്കൃതത്തിൽപൊലെ-ലൊഭം,
ലൊഭി,ലൊഭിനി,(ലുബ്ധത്തി-)അമ്പലവാസിനി-(സിച്ചിഎന്നുംകെ
ൾ്ക്കും.)- അഹങ്കാരി,രിണി-ചൊരൻ,രിണി-

§൧൮൬. വൽ- മൽ- എന്നവയുംസംസ്കൃതംഗുണം-ഗുണവാൻ-(പു)-
ഗുണവതി-(സ്ത്രീ)
ഗുണവൽ,ഗുണവത്തു.(ന)
ധനവാൻ-ഭാഗ്യവാൻഇത്യാദി-
ബുദ്ധി- ബുദ്ധിമാൻ,- ബുദ്ധിമതി, ബുദ്ധിമത്തു——ബന്ധു
മാൻ(മ.ഭാ.)

ഇതിൽനപുംസകബഹുവചനം.പുല്ലിംഗത്തിന്നുവെണ്ടിനടക്കും-(ഭാ
ൎയ്യാവത്തുക്കൾ. മ. ഭാ. ശ്രീമത്തുകൾ.)സത്തുകൾ,സത്തുക്കൾഎന്ന
പൊലെ §൯൮.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/61&oldid=191830" എന്ന താളിൽനിന്ന് ശേഖരിച്ചത്