താൾ:CiXIV35.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ചെവ്—ചേവടി(അടി)

കരു— കാരകിൽ, കാരീയം-കാൎക്കടൽ,കാർവണ്ടു

പെരു— പേരാൽ.പേരൊലി-പെർമഴ.മ.ഭാ.

നിടു— നീഴ്ക്കണ്ണാർ-കൃ- ഗാ-

അരു— ആറുയിർ,ആരൊമൽ.

§൧൭൪.ചിലതിന്നു-അ-ചുട്ടെഴുത്തിനാൽപെരെച്ചംഉണ്ടാകും-

ഉ-ം- നല്ല-ഇളയ-പഴയ-തുയ്യ-ഉടയ-(വല്ല §൧൪൬)-അതു
ഭൂതകാലത്തിൽപൊലെ-ഇയ-ഇന-എന്നുംആകും-

ഉ-ം- പെരിയ-,വലിയ, ചെറിയ, കുറിയ, നിടീയ,പുതിയ,കൊ
ടിയ,അരിയ,ഇനിയ,(രാ.ച.)നേരിയ- അഴകിയ-ചെ
വ്വിന(ചൊവ്വുള്ള) കഠിന-

ശെഷംചിലതിൽനിന്നുംപൂൎണ്ണക്രിയാപദംജനിക്കുന്നു—

ഉ-ം-ചുവക്ക,വെളുക്ക,കറുക്ക,മൂക്ക-

എന്നതിനാൽചുവന്ന,വെളുത്ത, കറുത്ത---മുതലായപെരെച്ചങ്ങ
ൾനടക്കുന്നു—

§൧൭൫. അൻ-അൾ-തു-എന്നപ്രത്യയങ്ങളാൽനാമങ്ങൾഉളവാ
കും—

ഉ-ം-നല്ലവൻ,വൾ,തു-പെരിയവൻ,വൾ,തു-പഴയവൻ,വൾ,
തു- തീയതു-

നപുംസകത്തിൽ ഭൂതകാലത്തിൽ കുറിയെ തള്ളുന്നതുംഉണ്ടു-

ഉ-ം-(പുതിയതു)പുതുതു-ചെറുതു,വലുതു,നിടുതു,കുറുതു,കടുതു,-
അരുതു——ഇങ്ങനെഎളുതായി,പഴതാം,വെറുതെ,
വലിയൊന്ന്എന്നനപുംസകവുംഉണ്ടു(§൨൩൭).

§൧൭൬.വെറെപുരുഷനാമങ്ങളുടെരൂപംചുരുക്കിചൊല്ലുന്നു—
ചെറിയവൻ,ചെറുമൻ,മി(സ്ത്രീ)-ചെറുക്കൻ,കുറുക്കൻ,മിടുക്കൻ,
ക്കി(സ്ത്രീ)-നെട്ടൻ,നെടുങ്കൻ-വമ്പൻ(മൂപ്പൻ)വെളു
മ്പൻ,മ്പി(സ്ത്രീ)എളിയൻ,പെരിയൻ,രാ.ച-നല്ലൻ,
നന്നു,(നല്ത്തു,നൻറു)- നല്ലാർ-(സ്ത്രീ-ബ.)

7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/57&oldid=191822" എന്ന താളിൽനിന്ന് ശേഖരിച്ചത്