താൾ:CiXIV35.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

കപി കുലത്തരചൻ(ര-ച.) വങ്കാട്ടാന-ആറ്റുവെള്ളം-തളിപ്പറ
മ്പത്തുമതിലകം, വളൎഭട്ടത്തുകൊട്ട——൨., പഴകിയമാതിരി-ചെ
മ്പു,ചെപ്പെടു-വെമ്പു,വെപ്പില- പിൻ, പിറ്റന്നാൾ, ആണ്ടു, ആ
ട്ടക്കന്നി- നഞ്ചു,നച്ചെലി, കുരങ്ങു, കുരക്കരചർ(ഭാഗ.)——൩.,ഇ
ൻ-തെക്കിൻദിക്കു(രാ.ച.)കിഴക്കിൻപുറം(-ക്കുമ്പുറം)ഉഴുന്നുംമ
ണി-വൈ. ശ. ആട്ടുമ്പാൽ-വൈശ- ഇത്യാദി-

§൧൬൭. ഏ പ്രത്യയംകൂടെനടപ്പു(മുക്കൊലെപ്പെരു വഴി — ആയി
രത്താണ്ടെആയുസ്സു- നാലുനാളെപ്പനി—— അതു വളവിഭക്തിയൊ
ടുചെരും-(വലത്തെപ്പെരുവിരൽ,ഇവിടത്തെവൃത്താന്തം,കൊവി
ലകത്തെമന്ത്രം-നാലുദെശത്തെലൊകർ,വണ്ടിനത്തെലീല-
കൃ. ഗാ. കാരക്കായുടെ അകത്തെക്കുരു.വൈ- ശ-അരികത്തെവീ
ടുചാരത്തെമന്ദിരം, അങ്ങനത്തെമഴ, ഒടുക്കത്തെ പണ്ടത്തെപ്പൊ
ലെ,ഒരാണ്ടത്തെഅനുഭവം,ഇപ്പൊഴത്തെ- നടയത്തെപ്പൊടി
നടെത്തെപ്പദം-കൊഴിനെഞ്ഞത്തെഎല്ലു—-ഇതിനാൽദുൎല്ല
ഭമായൊരുസ്ഥലചതുൎത്ഥിയുംസപ്തമിയുംജനിക്കും(ഉ-ം-പത്തുനാ
ളെത്തെക്കുള്ളിൽ.കെ.രാ.അന്നെത്തയിൽ,അന്നെത്തെൽ-ശീ
ലാവ.)- ഏചിലപ്പൊൾ മുന്തിയുംവരും(അന്നെത്തെരാത്രി,ഉച്ചെ
ക്കെത്തഭക്ഷണം, മുമ്പെത്തപൊലെ)-

§൧൬൮. ഏ പ്രത്യയംസപ്തമിയൊടുംചെരും(ഇൽ,കൽ,മെൽ)
അഗ്രത്തിങ്കലെവര- ത-സ- പാലവെൎമ്മലെത്തൊലി-വൈ- ശ. വീ
ട്ടിലെവസ്തു,കണ്ണിലെവ്യാധി,മുമ്പിലെജ്ജന്മം, കുസുമം തന്നി
ലെമണം. കൃ-ഗാ—— ത്തുഎന്നതൊടുംകൂടെ-(രാവിലെത്തെഭൊ
ജനം—

§൧൬൯ . സംസ്കൃതസമാസങ്ങളുടെ രീതിയുംസംഹിതാക്രമവും
(§൭൪) മലയായ്മയിൽഅല്പംനുഴഞ്ഞുകാണുന്നു-അതിന്നുദാ
ഹരണങ്ങളാവിത്- ൧., സംസ്കൃതപദംപരമാകുമ്പൊൾ(ജ
രാനരാദികൾ.ദേ. മാ- ആരണാദികൾ. കൃ - ഗാ- പട്ടുതൊപ്പിക്കു
പ്പായാദിലാഭം. തി.പ. മന്നവാജ്ഞയാ-ചാണ- കാണാവകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/54&oldid=191817" എന്ന താളിൽനിന്ന് ശേഖരിച്ചത്