താൾ:CiXIV35.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ഇവറ്റിന്നുസൎവ്വസമ്മതമായനിശ്ചയംവന്നില്ല-മറ്റൊരുവഴി
യാവിത്- ഒരുപതുനൂറായിരമാംകൊടിഎന്നതിൽപിന്നെമഹാ
കൊടിഉണ്ടു-അതുംഏഴുസ്ഥാനങ്ങൾ്ക്ക ചൊല്ലിയനന്തരം-ശംഖം-
മഹാശംഖം- പൂവ്- മഹാപൂവ-കല്പം- മാകല്പം- കാനം- മാകാ
നം- ലക്ഷം- മാലക്ഷം —തെണ്ടു-മഹാതെണ്ടു- ധൂളി- മാധൂ
ളി- ജലം-(വെള്ളം)- മഹാജലം (മാവെള്ളം)ഇങ്ങിനെ൧൮ട്ടും
ഉണ്ടു(ക,സാ)——ഉ-ം- അറുനൂറയുതംതെർ- അമ്പതുനിയുതം
രഥം -(ദെ-മാ-) അയുതം നൂറു നൂറായിരം കൊടിഅയുതങ്ങളും
(കെ- രാ-) ആയിരംപത്മം നൂറുശംഖങ്ങളും അൎബ്ബുദശതങ്ങൾ
(സീ- വി-)-ഇരിപത്തൊന്നുവെള്ളംപട(മ- ഭാ.)

സമാസരൂപം

§൧൬൨. നാമവിശെഷണത്തിന്നുവെണ്ടിസംസ്കൃതത്തിൽഗുണ
വചനങ്ങൾഉണ്ടു— ആവകമലയാളത്തിൽഇല്ലായ്കയാൽക്രി
യാപദംകൊണ്ടു താൻസമാസംകൊണ്ടുതാൻനാമങ്ങളെവി
ശെഷിപ്പിക്കും-(ഉം- കറുത്ത കുതിരഎങ്കിൽക്രിയാപദത്താ
ലും— വെള്ളക്കുതിരഎങ്കിൽസമാസത്താലുംനാമവിശെഷ
ണംവന്നതു— സംസ്കൃതം—കാളഃ ശ്വെതഃ എന്നിവഗുണവചന
ങ്ങൾഗുണവചനങ്ങൾ്ക്കഅതിശായനംആകുന്നഅൎത്ഥത്തൊടു
കൂട താരതമ്യംവരുന്നതുപൊലെമലയായ്മപദങ്ങളിൽ
വരാ—പാട്ടിലെകൂടക്കൂടെ കാണ്മൂ-(ഉ-ം-എന്നെക്കാൾമഹത്ത
രംമെഘം-പ.ത—ഇതിന്ന്ഉചിതംഔഷധം- പ- ത- സു
ന്ദരതരമായ മന്ദിരം-മ-ഭാ- പ്രീയതമ, പ്രെഷ്ഠ-കെ- രാ.)- ആ
അൎത്ഥംഉള്ള അതിഉപസൎഗ്ഗംമലയായ്മയിൽഒട്ടുചെരും
(അതിധൎമ്മിഷ്ഠൻ,കെ-രാ . അതികഠിനം-) അതിനല്ലതു(ഉ-രാ)

§൧൬൩. സമാസരൂപംചിലപദത്തിൽപ്രഥമയൊടഒക്കും
-ഉ-ം-നരിപ്പൽ— തീക്കൽ—— ഐന്തലനാഗം- മഴക്കാലം,മല
നാടു,താമരയിതൾ,രക്തധാരപ്പുഴ—— പെരൂരയ്യൻ—പെ
ണ്കുല-ഉൾ്ത്താർ— നടുക്കൂട്ടം- പിലാവില, രാക്കൺ (§൮൪ലിലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/52&oldid=191813" എന്ന താളിൽനിന്ന് ശേഖരിച്ചത്