താൾ:CiXIV35.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

§൧൫൯. പൂരണനാമങ്ങൾആകുന്നസ്ഥാനസംഖ്യകൾ(ആകും)-
ആംഎന്നപെരെച്ചത്തെചെൎക്കയാൽഉണ്ടാകും(എത്രാംസ്ഥാ
നം-ത-സ- അത്രാമതുഒന്നാം-രണ്ടാം- നൂറാം-ആയിരാം)-അതി
നൊടുലിംഗപ്രത്യയങ്ങൾചെരും(ഒന്നാമൻ-രണ്ടാമൻ-മൂന്നാ
മൻ,മൂന്നാളൻ,നാലാമൻ-എട്ടാമൻ- പത്താമൻ)- അതിൽ
ഇപ്പൊൾഅധികംനടപ്പു- അവൻ- അവൾ-എന്നുചെൎക്കുന്നതുത
ന്നെ(അഞ്ചാമൻ, ആറാമവൾഇത്യാദി)-നപുംസകസമാസവും
സരി(ഒന്നാമതു-ഒന്നാമത്തെവൻ§൧൮൨)-നപുംസകംത​െ
ന്നക്രിയാവിശെഷണമായുംഉണ്ടു—

§൧൬൦. സംസ്കൃതസംഖ്യകൾആവിത്-

ഏകം——————— പ്രഥമം (സ്ത്രീ. പ്രഥമ.)
ദ്വി ———————— ദ്വിതീയം
ത്രി ———————— തൃതീയം
ചതുർ —————— ചതുൎത്ഥം (.സ്ത്രീ- ൎത്ഥി)
പഞ്ചം————— പഞ്ചമം
ഷഷ്——————— ഷഷ്ഠം
സപ്തം ——————— സപ്തമം
അഷ്ടം———————— അഷ്ടമം
നവം ——————— നവമം
ദശം ————— ദശമം

ഏകാദശ—ദ്വാദശ—(ദ്വാദശർ-കൃ.ഗാ)-ത്രയൊദശ- ചതുൎദ്ദശ-
പഞ്ചദശ—ഷൊഡശ- വിംശതി- ചതുഷ്ഷഷ്ടി- ശതം-(ശത
തമം)- സഹസ്രം- അയുതം-ശതസഹസ്രം(ലക്ഷം,നിയുതം)-
പ്രയുതം—കൊടി-

§൧൬൧. പിന്നെആയിരംകൊടി= അൎബ്ബുദം-൧൦൦൦ അൎബ്ബു
ദം=അബ്ദം- ൧൦൦൦ അബ്ദം=ഖൎവ്വം-ഇവ്വണ്ണംമു.മൂന്നു സ്ഥാനം
വിട്ടു-നിഖൎവ്വം—പത്മം—മഹാപത്മം—ശംഖം—ജലധി(വെള്ളം)-
അന്ത്യം—മദ്ധ്യം—പരാൎദ്ധം— എന്നു൧൮സ്ഥാനംഉണ്ടു-(ക-സ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/51&oldid=191811" എന്ന താളിൽനിന്ന് ശേഖരിച്ചത്