താൾ:CiXIV35.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

൧൦൦൦൦ . പതിനായിരം- - - - - - - - - ൧൦൦൦൦൦.നൂറായിരം-
൰൲(പത്തായിരം)
(ഒരുപതായിരം)
(൲൲) ലക്ഷം-
കൊടി
൧൧൦൦൦ പതിനൊരായിരം(ഉ.ര) പതിനൊന്നുകൊടി
൬൦൦൦൦ . അറുപതിനായിരം
(അറുപതായിരം)
മുപ്പതുക്കൊടി
ആയിരംകൊടി
പത്തുലക്ഷംകൊടി(കെ.രാ)

§൧൪൯. ഇവറ്റിൻ്റെധാതുക്കൾ

൧., ഒർ (§൧൩൬)-൨.ഇരു-ൟർ-(ൟരായിരം-പന്തീരാണ്ടു,പന്തി
രുകുലം-ഇരുവർ-)- ൩., മുൻ-മൂ-(മുക്കാതം,മുത്തിങ്ങൾ,പതിമൂവാണ്ടു,
മൂവായിരം- മൂവർ)- ൪., നാൽ(നാന്മുഖൻ, നാല്വർ, നാലർ,പതി
നാല്വർ)- ൫., ഐ, ഐം (ഐങ്കുടി-അഞ്ഞാഴി-ഐയാണ്ടു,
മുന്നൂറ്റയിമ്പതു- കെ. രാ. ഐയായിരം-ഐവർ, മുപ്പത്തൈ
വർ-)- ൬., അറു(അറുമുകൻ, അറുവർ, ദ്വിതീയ,ആറിനെ)
൭., എഴു(എഴുവർ)- ൮., എൺ, (എണ്ണിശ,എണ്ണായിരം,എണ്ണു
രണ്ടായിരത്തെണ്മർ,)-൯., കൎണ്ണാടകംതൊമ്പതു, (൯-൯൦-൯൦൦-
ഈമൂന്നിന്നുംമുൻഎന്നൎത്ഥമുള്ളതൊൾതന്നെധാതുവാകുന്നു)-൧൦., പക്ഷെപങ്ക്തിയുടെതത്ഭവം(പങ്ക്തിസ്യന്ദനൻ=ദശമുഖ
ൻ, കെ. രാ. പന്തിരണ്ടു-പന്തിരു,പന്തീർ)പതിൻ,പത്തു-ഇവആ​െ
ദശരൂപങ്ങൾ(അപ്പതിദിക്കു.കെ.രാ)-൧൦൦. നൂറുഎന്നതുപൊടി
തന്നെ-(നൂറ്റുപെർ-നൂറ്റവർ) ൧൦൦൦. ആയിരം- കൎണ്ണാടകം
സാവിരം-സംസ്കൃതം-സഹസ്രം-(ആയിരത്താണ്ടു)-ലക്ഷംകൊടി-
എന്നിവസംസ്കൃതംഅത്രെ—

§൧൫൦. ഈസംഖ്യകൾസപ്തമിയുടെഅൎത്ഥംകൊണ്ടുള്ളആദെ
ശരൂപങ്ങളാൽ-അന്യൊന്യംചെൎന്നിരിക്കുന്നു-(ഉ-ം-പതിനൊന്നു-
പത്തിലുള്ളഒന്നു-നൂറ്റൊന്നു-നൂറ്റിലുള്ളഒന്നുആയിരത്തെഴുനൂറ്റി(ൽ)തൊ
ണ്ണൂറ്റഞ്ച്—🞼

🞼ആയിരത്തഎന്നല്ലാതെആയിരൊനഞ്ഞൂറുനായർ(കെ.ഉ.)എന്നും
കെൾ്ക്കുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/48&oldid=191805" എന്ന താളിൽനിന്ന് ശേഖരിച്ചത്