താൾ:CiXIV35.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

നാം — നമ്മാണ,സ്വമ്മെടുത്തു-

പൊൕ— പൊയ്യല്ല, മെയ്യെന്നു-

വിൽ — വില്ലാൽ, നൽആന-നല്ലാന-

മുൾ — മുള്ളിൽ, എൾ— എള്ളും— വെള്ളൊല

ഇതിഅക്ഷരകാണ്ഡം സമാപ്തം- (§൪—൮൯)-


II. പദകാണ്ഡം

§൯൦. അക്ഷരങ്ങൾചെൎത്തുചൊല്ലുന്നത്പദം തന്നെ-പദത്തിന്നുരൂ
പംഅനുഭവംഈരണ്ടുവിശെഷം- അനുഭവംചൊല്ലെണ്ടതു വാച
കകാണ്ഡത്തിൽതന്നെ- പദകാണ്ഡത്തിൽചൊല്ലുന്നതുനാമരൂപ
വും ക്രിയാരൂപവുംതന്നെ- ഇവറ്റിന്നുതമിഴിൽപെൎച്ചൊൽവി
നച്ചൊൽഎന്നുപെരുകൾഉണ്ടു- പിന്നെഎണ്ണവുംഗുണവുംകുറി
ക്കുന്നവിശെഷങ്ങൾ(ഉരിച്ചൊല്ലുകൾ)ആരണ്ടിന്നുള്ളവയുംവ്യയ
ങ്ങളുംപറയെണ്ടു- ഒടുക്കം. ഹാ.കൂഇത്യാദിഅനുകരണശബ്ദങ്ങ
ൾഉണ്ടു—


നാമരൂപം(പെൎച്ചൊൽ)

ത്രിലിംഗങ്ങൾ

§൯൧. മലയായ്മയിൽ പുല്ലിംഗവും സ്ത്രീലിംഗവുംസബുദ്ധികൾ്ക്കെ ചൊ
ല്ലുകയുള്ളു- അതുകൊണ്ടുസംസ്കൃതത്തിൽപുല്ലിംഗമാകുന്നവൃക്ഷം
സ്ത്രീലിംഗമാകുന്ന പൂർഎന്നീരണ്ടുംനപുംസകംഅത്രെ- അബുദ്ധി
കൾചിലവറ്റിന്നു ബുദ്ധിഉണ്ടെന്നുവെച്ചുലിംഗംസങ്കല്പിച്ചിട്ടും
ഉണ്ടു-(ഉ-ം. സൂൎയ്യൻ-ചന്ദ്രൻ, മംഗലനായുള്ള തിങ്കൾ. കൃ-ഗാ.ധ്രു
വൻ, വിന്ധ്യഹിമവാന്മാർ, കെ. രാ- ഭൂമിആകുന്നദെവി.)

§൯൨. പുല്ലിംഗത്തെമിക്കവാറുംകുറിക്കുന്ന പ്രത്യയം അൻ എന്ന
ത്ആകുന്നു-(പുത്രഃ- പുത്രൻ- മകു- മകൻ)- ചിലനപുംസകങ്ങൾ്ക്കും
അ പ്രത്യയംതന്നെകൊള്ളിക്കാം(പ്രാണൻ,മുഴുവൻ,പുത്തൻ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/30&oldid=191772" എന്ന താളിൽനിന്ന് ശേഖരിച്ചത്