താൾ:CiXIV35.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

പിന്നെഒരൃഷി(ഒരു ഋഷി)രാജരൃഷി(രാജൎഷി)രണ്ടും കാണുന്നു-
മ- ഭാ- മഹായിരുഷികൾ-കേ-ഉ-

§൮൦. അകാരത്തിന്നുവകാരംതന്നെപുരാണതുണ(പിതാവും-വാ
വെന്നു-കൃ.ഗാ- താവെനിക്ക. കൃ. ഗാ- അന്യഥാവാക്കി, വൃഥാവാക്കി-
കെ-രാ)-എങ്കിലും യകാരംഅധികംഅതിക്രമിച്ചിരിക്കുന്നു-(ദിവാ
യെന്നുംനിശായെന്നും-കെ-രാ-ദിവാവിങ്കൽഎന്നുണ്ടുതാനും-ഭക്ത്യാ
യവൻ-മ-ഭാ- ലഭിയായിവൾ-തിരിയായിവൻ-കെ- രാ- വരായല്ലൊ
അ-ര- ഒല്ലായിതു-മ-ഭാ- ആക്കൊല്ലായെ-(കൃ-ഗാ-) - വെണ്ടാഎന്നതു
കുറുകിപെയിട്ടു (വെണ്ടല്ലൊ-ദ. നാ-)-

§൮൧. ഏകാരംപലതിന്നുംപാട്ടിലുംനാട്ടിലുംലൊപംവരും(കുറയാ
തെയിരുന്നു-കുറയാതിരുന്നു-കൃ-ഗാ-കാണട്ടെല്ലാവരും- കെ-രാ- പിമ്പ
ടക്കാം-(വ്യ-മാ)

§൮൨. ഒകാരത്തിന്നും ഒഷ്ഠ്യത്വംനിമിത്തംവകാരംതന്നെതുണ-
(ഗൊ-വ്-ഉ-ം-)എങ്കിലുംയകാരംകൂടെ കാണുന്നു-(ഉണ്ടൊയെന്നു-
അയ്യൊയെന്നു-കൃ.ഗാ.)-

വ്യഞ്ജനസന്ധി

§൮൩ മലയായ്മയിൽവ്യഞ്ജനങ്ങൾ്ക്കനിത്യസംഹിതയില്ല-എങ്കിലും
തമിഴിലുംസംസ്കൃതത്തിലുംഉള്ളസന്ധിപക്ഷങ്ങൾദുൎല്ലഭമായിട്ടുംസമാ
സത്തിൽഅധികമായിട്ടുംകാണും-

§൮൪. അതിൻ്റെ ഉദാഹരണങ്ങൾ

ൺ — ച . മഞ്ചിറ(പഴയതുവെൺഞ്ചവരി- രാ-ച)

ൺ — ത . വിണ്ടലം

ൺ — ദ . എണ്ഡിശ-(പ. ത.)

ൻ — ക . ആലിങ്കീഴ-

ൻ — ച . അവഞ്ചൊന്ന(കൃ.ഗാ.)ആലിഞ്ചുവട്ടിൽപൊഞ്ച
രടു-കെ-രാ-

ൻ — ഞ. അവഞ്ഞാൻ(ചാണ)

ൻ — ത . ഞാൻ- ന്താൻ-

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/26&oldid=191765" എന്ന താളിൽനിന്ന് ശേഖരിച്ചത്