താൾ:CiXIV35.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

§൬൧. റകാരംഖരങ്ങളിൽ കൂടിയതാകകൊണ്ടുദ്വിത്വംവരുവാ
നും(വയറ-വയറ്റിൽ)അനുനാസികത്തൊടുചെരുവാനും(എൻ്റെ)
സംഗതിഉണ്ടു- പദാന്തത്തിൽചിലരെഫങ്ങളുംറകാരമായിപൊകയും
ആം-(നീർ,നീരം-നീറ്റിൽ)

§൬൨. പലറകാരങ്ങളും ൻ ലഎന്നവറ്റിൽനിന്നുണ്ടായി(നിൽ-നി
റുത്തു,നൃത്തു- വിൽ- വില്ത്തു, വിറ്റു-നൽ-നൽന്തു-നൻറു,നന്നു-മുറ്റം
മുൻ-തീറ്റുക-തീൻ)-

§൬൩. പദാദിരെഫത്തിന്നു.ഒന്നുകിൽ-അ-ഇ-ഉ-എന്നവമുന്തി
വന്നു-(§൧൩. ൧൬. ൧൮. ൧൯. അല്ലായ്കിൽഅതുലൊപിച്ചുപൊ
യി-(രുധിരം-ഉതിരം)-ഇപ്പൊഴൊപദാദിരെഫംസാധുവാകുന്നു.

§൬൪. രെഫംചിലപ്പൊൾലകാരത്തൊടുമാറുന്നു(പരിച-പലിശ.
ചീല-ചീര- പൎയ്യങ്കം-പല്ലക്കു-ഇരഞ്ഞി (തുളു) ഇലഞ്ഞി (തമിൖ)-
ചകാരത്തൊടുംദകാരത്തൊടും പടുവാക്കിൽചെൎച്ചഉണ്ടു-(രാമൻ)
ചാമൻ-രയിരു, ദയിരു-രണ്ടു-ലണ്ടു- ചണ്ടു, ദണ്ടു—

§൬൫ a അൎദ്ധലകാരംസംസ്കൃതത്തിലെ അൎദ്ധ-ത-വൎണ്ണങ്ങൾ്ക്കും (§൪൪)
തമിഴിലെഅൎദ്ധറകാരത്തിന്നുംപകരംവരും-(ഉ-ം-ഉൽകൃഷ്ടം-
മത്സരം,ഉൽപത്തി-ആത്മാ-ഇങ്ങനെ അൎദ്ധതകാരം-അത്ഭുതം-
തത്ഭവം,പത്മംഇങ്ങനെ അൎദ്ധദകാരം-തല്പരാദികൾതമിഴിൽത
റ്പരംമുതലായതത്രെ)നൊല്ക്ക §൫൩

§൬൫ b ലകാരംദ്വിത്വഖരങ്ങളുടെമുമ്പിൽചെരുമ്പൊൾലയിച്ചു
പൊകിലുമാം(ശില്പം-ചിപ്പം-കാല്ക്കൽ-കാക്കൽ പാ(ൽ)ച്ചൊറു-
മെ(ൽ)ത്തരം-കത്തളം.(പ. ത.)വാതില്ക്കൽ-വാതിക്കൽ-വാതുക്കൽ-
കൊയിക്കൽ- വക്കുക- വല്ക്കുക) അപ്രകാരം മുൻജന്മം-മുൽജ
ന്മം-മുജ്ജന്മമായ്‌വരും-തെക്കുഎന്നപൊലെ-(§൫൩)

§൬൬. ഴ-ള-എന്നവതമ്മിൽനന്നഅടുത്തവആകയാൽ ൾഎന്ന
അൎദ്ധളാരംഴകാരത്തിന്നായുംവരും-(എപ്പൊഴ഻-എപ്പൊൾ-
XXൖഎപ്പൊഴും-എപ്പൊഴെക്കു-പുകൾ-പുകഴ്‌പൂണ്ടു-തമിൖ-തമി
ൾ)- തത്ഭവങ്ങളിൽ ഴകാരംഡ-ഷ-ള-എന്നവറ്റിന്നുപകരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/22&oldid=191758" എന്ന താളിൽനിന്ന് ശേഖരിച്ചത്