താൾ:CiXIV35.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

§൫൬- ചിലയകാരങ്ങൾചകാരാദികളിൽനിന്നുണ്ടായി(വായിക്ക-
വാച്- പയി-പൈ-പചി- അരയൻ-ചൻ-അയൻ-അജൻ-
രായർ-രാജാ-പേയി-പിശാച്-ചതയം- ശതഭിഷൿ ആയി
ലിയം-ആശ്ലെഷം)- മറ്റചിലവചകാരങ്ങളായിപൊയി(യവ
നക- ചൊനക- യാമം- ചാമം- വൈ-ശാ)

§൫൭. അൎദ്ധയകാരം (ൕ) എഴുതാത്തതിനാൽചിലസംശയ
ങ്ങൾജനിക്കുന്നു- നാഎന്നതു ചിലർ അകാരാന്തം എന്നു ചൊ
ല്ലുന്നു-അങ്ങിനെഅല്ല- നായ, നായ്ക്കൾഎന്നുപറയെണ്ടതു-അ
ത്ഉച്ചാരണത്തിലുംഎഴുത്തിലുംപലപ്പൊഴും ലൊപിച്ചുപൊകുന്നു-
(പാമരം- പായ്മ- വാവിട്ടു— വായ്‌വിട്ടു- തെങ്ങായി-തെങ്ങാ-തെ
ങ്ങ)- പുരാണത്തിൽ യി എന്ന് എഴുതുമാറുണ്ടു(ചെയ്യ- XXX)-
ആയ്പൊയി- ആയിപ്പൊയി-എന്നീരണ്ടുംശരി-

§൫൮- വകാരംഉച്ചാരണവെഗത്താൽ പലപ്പൊഴും ലൊപിച്ചു
പൊകും-(കൂട്ടുവാൻ-കൂട്ടാൻ, വരുവാൻ വരാൻ-ഉപദ്രവംഉപ
ദ്രം- എല്ലാവിടവും-എല്ലാടവും- വരുവിൻവരീൻ- വിടുവിക്ക,
വിടീക്ക-) §൪൫.൫൫. ഒഷ്ഠ്യസ്വരം ആകയും ചെയ്യും-(§൨൪-൩൧-)

§൫൯. അതുവിശെഷാൽമകാരത്തൊടുമാറുന്നു-(§൫൪.)മസൂ
രി-വസൂരി-അമ്മാമൻ-അമ്മൊൻ-വണ്ണ-മണ്ണ-വിന-മിന-വി
ഴി-മിഴി-വീശ-മീശ-

രലാദികൾ

§൬൦.a റ-ര എന്ന റകാരവുംരെഫവുംതമ്മിൽനന്നഅടുത്തഅക്ഷരങ്ങൾ
ആകയാൽ ർ എന്നഅൎദ്ധാക്ഷരംരണ്ടിന്നുംപറ്റുന്നു(മാറ്-മാർ-കൂറു-
ഇളങ്കൂർതമ്പുരാൻ-വെറു-വെൎപ്പെടുക)-- പിന്നെസംസ്കൃതത്തിലെ
അൎദ്ധരെഫം രി-റു-എന്നാകും(വൎഷം-വരിഷം-നിൎവ്വഹിക്ക)-നിറു
വഹിക്ക-§൧൫) പലതുംലൊപിച്ചു പൊകും(മൎദ്ദളം-മദ്ദളം)

§൬൦ b. ക്രൎക്കാദികളുടെതത്ഭവങ്ങളിൽറകാരംതന്നെ നടപ്പു(പ്രകാ
രം-പിറകാരം,ആശ്രയം-ആച്ചിറയം-ഗുല്ഗുലു-കുറുക്കുലു)ശ്രൊണി-
ചുറൊണി- മൂത്രം- മൂത്തിറം- സൎവ്വാംഗം- തറുവാങ്കം-(വൈ-ശ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/21&oldid=191756" എന്ന താളിൽനിന്ന് ശേഖരിച്ചത്