താൾ:CiXIV35.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

§൫൦- ങകാരം ദ്വിത്വം കൂടാതെ സംസ്കൃതവാക്കുകളിലെഉള്ളു-
(ദിങ്മുഖൻ-ശൃംഗം-ശാൎങ്ഗം)

§൫൧- ഞ ന ഈരണ്ടും യകാരത്തിന്നുംപകരംആകുന്നു-(ഞാൻ-
പണ്ടുയാൻ- ഞണ്ടു കൎണ്ണാടക- യണ്ഡ്രീ. ഒടിന- ഒടിയ- ചൊല്ലി
നാൻ- യാൻ- നുകം- യുഗം- നീന്തു- കൎണ്ണാടകം ൟന്തു)

§൫൨- ണകാരം പലതും ള ഴ എന്നവറ്റിൽനിന്നുജനിക്കു
ന്നു-(കൊൾ്ന്തു-കൊണ്ടു- വീഴ്‌ന്തു- വീണു- തൊൾനൂറു- തൊണ്ണൂറു.
ഉൾ-ഉണ്മൊഹം-പ.ത.ഉൺ്നാടി കൃ.ഗാ. വെൾ-വെണ്ണീറ, വെ
ണ്ണിലാവു)- ഖരം പരമായാൽണകാരം മാഞ്ഞുപൊകിലുംആം
(വെൺ്കുട-വെങ്കുട- കാണ്പു- കാമ്പു- എണ്പതു-എമ്പതു)

§൫൩- ൻ ന ഈ രണ്ടിന്നുപണ്ടുഭെദംഉണ്ടു- ഇപ്പൊൾ ഒര്അക്ഷ
രം തന്നെ എന്നു തൊന്നുന്നു- നകാരം (X) പദാദിയിലുംത
വൎഗ്ഗികളൊടുംനില്ക്കുന്നതു- ൻ(X) പദമദ്ധ്യത്തിലുംപദാന്തത്തി
ലും റ കാരത്തോടു തന്നെ(നല്ല xxx-എന്തു-xxx-ആടി
ന xxx. എൻ്റെ xxx- ഞാൻ xx)- പിന്നെ ൻ എന്നു
ള്ളതു പലപ്പൊഴും ലകാരത്തൊടു മാറുന്നു-(നല്മ-നന്മ-പൊൻപൂ-
പൊല്പൂ- ഗുദ്മം, ഗുല്മം-ഗുന്മം-)തെൻകു (തമിൖ-തെറ഻ക്കു)തെല്ക്കു,
തെക്കു- നൊൻ-(തമിൖ നോറ഻ക്ക) നൊല്ക്ക-

§൫൪ മകാരം അനുനാസികങ്ങളുടെ ശെഷം വകാരത്തിന്നുപ
കരം നില്ക്കുന്നു(ഉൺവാൻ,തിൻവാൻ-ഉണ്മാൻ,തിന്മാൻഎന്നു
വരുമ്പൊലെഅപ്പന്മാർ അതിന്മണ്ണംഎന്നവയുംഉണ്ടാം-§ ൫൯)

യ-വ-എന്നഉയിൎവ്യഞ്ജനങ്ങൾ

§൫൫. യകാരം താലവ്യസ്വരങ്ങളൊടുംവകാരം ഒഷ്ഠ്യസ്വരങ്ങ
ളൊടും സംബന്ധിച്ചതാകകൊണ്ടു രണ്ടിനാലുംസന്ധിയിലുംമറ്റും
വളരെപ്രയൊഗംഉണ്ടു-വിശെഷാൽവകാരംപലതുംതാലവ്യസ്വ
രങ്ങളാൽയകാരമായ്പൊകും(തീവൻ-തീയൻ- അറിവിക്ക-
യിക്ക- നെടുവിരിപ്പു- നെടിയിരിപ്പു, പറവാൻ- പറയാൻ
§ ൨൧- ൨൮- ൨൯- ൫൧—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/20&oldid=191754" എന്ന താളിൽനിന്ന് ശേഖരിച്ചത്