താൾ:CiXIV35.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൯

§൫൦൨.എന്നിയെഗതിയുടെഅൎത്ഥത്തെവരുത്തുന്നവ—

൧., എചെൎന്നസപ്തമി—(അതുസമാസാൎത്ഥമുള്ളതു—നീരിലെത്തിങ്കൾ,
പുലിവായിലെപ്പൈതൽ(കൃ.ഗാ.)നിങ്കലെസ്നെഹംകൊണ്ടു(വില്വ)നി
ങ്കലെസഞ്ചയത്തിന്നാഗ്രഹം(പ.ത.)——പിന്നെഗത്യൎത്ഥമാവിതു—അവ
ളെജാരൻതങ്കലെനിയൊഗിച്ചു(പ.ത)പരൻതങ്കലെലയിപ്പൊളം
(ഭാഗ.) കാതിലെചൊന്നാലും—എതിലെയുംപായും(പ.ചൊ.)മാലതിതങ്ക
ലെവണ്ടുചാടും(കൃ.ഗം)സൎവ്വലൊകംതങ്കലെഅടക്കികൊണ്ടു(ഉ.രാ.)
സ്ഥാനംപന്നിയൂർ കൂറ്റിലെഅടങ്ങി(കെ.ഉ.)——അദ്ദിക്കെപൊവാ
ൻ—എദ്ദിക്കെപൊയവൻ(കൃ.ഗ.)

൨., നൊക്കി-(അങ്ങൊക്കി=അങ്ങുപട്ടു§൧൨൬)—പിന്നൊക്കിമണ്ടു
ന്നു-വിണ്ണിനെനൊക്കിനടന്നാൻ(കൃ.ഗ.)വഴിയൊക്കിഒടി—വായുഅ
കത്തുനൊക്കിവലിക്കും(മ.മ)പുരംനൊക്കിപ്പൊയാർ(മ.ഭാ.)——ദ്യൊ
വിനെമുന്നിട്ടുപൊയി(മ.ഭാ.)പശ്ചിമദിക്കിനെമുന്നിട്ടു - വാനിടംമുന്നി
ട്ടുപൊകത്തുടങ്ങിനാർ(കൃ.ഗാ.)

൩., ആമാറു (§൪൬൨,൨)ഹിമവാങ്കലാമാറുചെന്നു(ദെ.മാ.)ജനനീസ
മീപത്താമാറ്എറിഞ്ഞു(കെ.രാ.)തെരിലാമാറുകരെറി-അവരെമുന്നി
ലാമാറുവരുത്തി(മ.ഭാ.)അവളുടെമുന്നിലാമാറുചെന്നു-തട്ടിന്മെലാമാറു
ചാടി(നള)——തെരുവിലെക്കാമാറുഗമിക്ക(നള)ഇന്ദ്രപ്രസ്ഥത്തിലെക്കാ
മാറുവന്നു(മ.ഭാ.)——മുഖത്തിലാമാറുനൊക്കി(കൃ.ഗാ.)രാജ്യംഅവങ്കലാമാ
റുസമൎപ്പിച്ചു—കഴുത്തിലാമാറകപ്പെട്ടപാശം(ഭാഗ.)ഭാൎയ്യാകയ്യിലാമാറു
നല്കി(പ.ത.)ബലംഅകത്താമാറടങ്ങിക്കിടക്ക(കെ.രാ.)

൪., ചതുൎത്ഥിതന്നെ—തെക്കുദിക്കിനായ്ക്കൊണ്ടുനടക്കൊണ്ടാർ(മ.ഭാ.)
൫., കൊണ്ട-മലയൊടുകൊണ്ടക്കലംഎറിയല്ല(പ.ചൊ.)ആയവൻക
യ്യിൽകൊണ്ടക്കൊടുത്തു(പ.ത.)ആശ്രമത്തിങ്കൽഅവളെക്കൊണ്ടയാ
ക്കിപൊന്നീടുക-(ഉ.രാ.)

൬., കൊള്ള—ആരാജ്യംകൊള്ളപടെക്കുപൊയി-അവനെക്കൊള്ള
പടകൊണ്ടുപൊയി-(ഠി)അമ്പുമാറത്തുകൊള്ളത്തറപ്പിച്ചു(കെ.രാ)ഭ
ഗവാനെക്കൊള്ള(=ആണ-കെ.ഉ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/167&oldid=192010" എന്ന താളിൽനിന്ന് ശേഖരിച്ചത്