താൾ:CiXIV35.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൯

(മ.ഭാ.)

§൪൭൮-ഇൽമുതലായവറ്റൊടുംഒരൊഅവ്യയങ്ങൾചെരും—൧.,അ
വറ്റിൽപരംബലംഇല്ലാൎക്കും(പ.ത.)ലക്ഷത്തിൽപ്പരം(§൧൫൧)—
—൨.,പറഞ്ഞതിൽഎറ്റംധനങ്ങൾ(നള)മുന്നെതിൽഎറ്റംഞെളി
ഞ്ഞാൾ—പണ്ടെതിൽഎററവുംഇണ്ടൽപൂണ്ടു(കൃ.ഗ.)ജീവിതത്തെക്കാ
ട്ടിൽഏറ്റം പ്രിയം(നള)—൩.,അഞ്ചുനാഴികയിൽഎറഇരിക്കൊല്ല
(വൈ.ശ)മെഘത്തിന്ന്എന്നെക്കാട്ടിൽബലംഏറെഉണ്ടു(പ.ത.)—
൪.,ഉള്ളജനങ്ങളിൽഎത്രയുംബഹുഭൊക്താഭീമൻ(മ.ഭാ.)——൫.
അതിൽഅതിപ്രിയൻഅരിയരാമൻ(കെ.ര)ദണ്ഡിയെക്കാൾഅ
തിഭീഷണമായി(കൃ.ഗ.)ഉത്തമരിൽഅത്യുത്തമൻ(ഭാഗ.)അ
തി=§൧൬൨—

§൪൭൯.സംസ്കൃതാതിശായനത്തിൻ്റെഉദാഹരണങ്ങൾ §൧൬൨കാ
ണ്ക-൧.,പ്രാണനെക്കാൾപ്രിയതമമാം(കൈ.ന)വൃക്ഷംഎത്രയും
മഹത്തരം(പ.ത)൨.,ഇവറ്റിൽശ്രെഷ്ഠംധ്യാനംരണ്ടാമതുജപം(ഹ.
പ.)-൩., ഇവരണ്ടിൽവെച്ചുത്തമമായത്എന്തു-(ഹ.വ)—പുരുഷന്മാ
രിൽവെച്ചുനിന്ദിതൻഅവന്തന്നെ(ഭാഗ)

§൪൮൦.താരതമ്യം൧.,ചതുൎത്ഥിയാലുംവരും—യശസ്സുകൾ്ക്ക്എല്ലാംയ
ശസ്സിതായതും—പരദെവകൾ്ക്കുംപരദെവന്തന്നെ-ഉത്തമൎക്കുമുത്തമൻ
ഭവാൻ—സകലഭൂതങ്ങൾ്ക്കിവൻഭൂതപരൻ(കെ.ര.)നീപഠിച്ചുള്ളതെ
ല്ലാറ്റിനുംനല്ലതുഎന്തു(ഭാഗ.)൨.,തൃതീയയാലുംവിഭാഗാൎത്ഥംകൊ
ണ്ടത്രെ(§൪൨൪)കാൎയ്യാകാൎയ്യവുംഅവരാൽനിണക്കെറു(മ.ഭ.=
അവരിൽ)


ഷഷ്ഠി

§൪൮൧.ഷഷ്ഠിവിഭക്തികളിൽകൂടിയതല്ലസമാസരൂപമത്രെഎ
ന്നൊരുപ്രകാരത്തിൽപറയാം(ഉ—ം എല്ലാ കണ്ണിൻ്റെവ്യാധിയും
വൈ. ശ.= കൺവ്യാധികൾഎല്ലാം)—ഇങ്ങനെപറവാൻകാരണം-
ശുദ്ധമലയായ്മയിൽഷഷ്ഠിഒരുക്രിയാപദത്തെയുംആശ്രയിച്ചുനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/157&oldid=191996" എന്ന താളിൽനിന്ന് ശേഖരിച്ചത്