താൾ:CiXIV35.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദീൎഘസ്വരങ്ങൾ (നെടിൽ)

§൨൬. അകാരംശബ്ദാന്തത്തിൽപലപ്പൊഴുംലഘുവായ്തീൎന്നു(കൃപാ,
കൃപ-വെണ്ടാ-വെണ്ട-ഇല്ലാ-ഇല്ല- മാ- അരമ-തെങ്ങാ-തെങ്ങ)-അ
തുറപ്പിക്കെണ്ടുംദിക്കിൽവകാരംതുണനില്ക്കും-(പിതാ-പിതാവ്)
വാചകത്തിൻ്റെഅവസാനത്തിലൊഅകാരംചിലപ്പൊൾദീൎഘി
ച്ചുകാണുന്നു-(എന്നറികാ-അറിക.)-

§൨൭. ഈകാരവുംഊകാരവുംപലതുംശബ്ദാന്തത്തിൽഹ്രസ്വമായി
പൊകുന്നു(ലക്ഷ്മീ. ലക്ഷ്മി, ജംബൂ- ജംബു.)- വാചകാന്തത്തി
ൽദീൎഘത്വം ദുൎല്ലഭമല്ല(അല്ലീ-ആകുന്നൂ-വീരൻ-ഉരെക്കക്കെ
ട്ടു-രാ-ച-)

§൨൮. ഏകാരംചിലതുഹ്രസ്വത്തിൽനിന്നും(ഏടം-ഏന്ത്രം-)ചില
തുതാലവ്യാകാരത്തിൽനിന്നുംജനിക്കുന്നു-(അവനെ- തമിഴ്-അ
വനൈ, കൎണ്ണാടകം-അവന)-ചിലത്അയഎന്നതിങ്കന്നുആകുന്നു-
(ഉടയ-ഉടെ-കുറയ-കുറെ-)- ഈവകശബ്ദങ്ങൾ്ക്കചിലപ്പൊൾപു
ള്ളികെട്ടുംകാണുന്നു-(നമ്മയും അയക്ക-യകാരത്തിൻ മുമ്പിൽ)

§൨൯. ഐകാരം ചിലശബ്ദാദിയിങ്കലും അകാരത്തൊളംമങ്ങി
പൊകുന്നു-(ഐമ്പതു-ആയമ്പാടി- ഐമ്പാടി- അമ്പതു-അമ്പാ
ടി)- ശബ്ദമദ്ധ്യത്തിൽആയിഎന്നും ഐ എന്നുംഇങ്ങിനെ രണ്ടു
പ്രയൊഗങ്ങളുംപാട്ടിൽഎഴുതി കാണുന്നു-(കൈ-കയ്യി- തൈർ
തയർ-വൈൽ-വയൽ-കൃ-ഗാ- ത്രൈലൊക്യം-ഇത്രയിലൊക്യവും
കെ-രാ- കയിതവം- രാ-ച-)--ച എന്ന താലവ്യത്തിൻമുമ്പിൽ
ഐകാരത്തിന്നു നല്ല സ്ഥിരതയില്ല-(കൈക്ക, കൈച്ചു- കച്ചു)
നകാരംപരമാകുമ്പൊൾഞകാരമാകിലുമാം-(ഐന്നൂറു-
അഞ്ഞൂറു)

§ ൩൦. ശബ്ദാന്തത്തിലെഐകാരംഎല്ലാംതാലവ്യാകാരമായ്പൊ
യി-(§൧൨) എങ്കിലും അറിഞ്ഞുതില്ലൈഎന്നുംമറ്റൊന്നല്ലൈഎ
ന്നും പാട്ടിലുണ്ടു-

§ ൩൧. ഓകാരംപലതുംഅവ-ഉപ-എന്നവറ്റിൽനിന്നുജനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/15&oldid=191745" എന്ന താളിൽനിന്ന് ശേഖരിച്ചത്