താൾ:CiXIV35.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯

കളുംഒക്കവെഒന്നിച്ചു-ബ്രഹ്മിഷ്ഠന്മാരായൊക്കനാംവസിക്ക(കെ.ര.)

൩., പൂണ്ടു—ഉൾ്ക്കൊണ്ടു- കലൎന്നു-ഇയന്നു-ഉറ്റു-ആൎന്നുഇവറ്റിന്ന്അ
വ്യയീഭാവം(§൪൪൬)ദാസ്യഭാവംപൂണ്ടു,ദാസ്യഭാവെന(മ.ഭാ.)-വിഭ്ര
മംകൈക്കൊണ്ടു(അ.ര.)മൊദംഉൾ്ക്കൊണ്ടുമന്ദഹാസംപൂണ്ടുരെച്ചു(വില്വ)-
ഈൎഷ്യകലൎന്നുചൊല്ലി-മാനമിയന്നുവരിക(മ.ഭാ.)കനിവുറ്റു-സന്തൊ
ഷംആൎന്നുപറഞ്ഞു(ചാണ)


ചതുൎത്ഥി-


§൪൫൦.ചതുൎത്ഥിയുടെമൂലാൎത്ഥംഒരുസ്ഥലത്തിന്നുനെരെചെല്ലുകഅത്രെ-
ഉ-ം കടല്ക്കു=പടിഞ്ഞാറൊട്ടു-കൊട്ടെക്കുചെന്നു-ദിക്കിനുപോയി(നള)രാജ
ധാനിക്കുനടന്നു(ഭാഗ.)യമപുരത്തിനുനടത്തി-കാലനൂൎക്കയക്ക(ര.ച.)ആകാ
ശത്തിന്നെഴുന്നെള്ളി(കെ.ഉ.)-- കുറിക്കുവെച്ചാൽമതില്ക്കുകൊൾ്ക-വള്ളി
ക്കുതടഞ്ഞു(പ-ചൊ.)തലെക്കുതലകൊണ്ടടിക്ക.(മ.ഭാ.)കവിൾ്ക്കുമിടിക്ക-
തലെക്കുംമെല്ക്കുംതെക്ക-മൂൎത്തിക്കുധാരയിടുക(മമ) -ലാക്കിന്നുതട്ടി(ചാണ)
കാല്ക്കുകടിപ്പിച്ചു-വാൾഅരെക്കുചെൎത്തുകെട്ടുക- പാശംകഴുത്തിന്നുകെ
ട്ടി(കെ.ര.)കൈക്കുപിടിച്ചാശ്ലെഷം-വെള്ളത്തെകരെക്കെറ്റി(പ.ത.)
-കരെക്കെത്തിച്ചു- കരെക്കണയും-പുരിക്കടുത്തു,തീക്കടുത്തു(മ.ഭ)ഇവമു
തലായവറ്റിൽസാഹിത്യവുംസാധു(§൪൩൮)

§൪൫൧- ദിഗ്ഭെദങ്ങളെ ചൊല്ലുന്നനാമങ്ങളൊടുചതുൎത്ഥിചെരുന്നതു-
ഉ—ംനദിക്കുപടിഞ്ഞാറെ-പമ്പെക്കുനെരെകിഴക്കെപ്പുറം-മെരുശൈ
ലത്തിന്മെല്ക്കുനെരെഅസ്തഗിരിക്കുകിഴക്കായി(കെ.ര.)ആഴിക്കഇക്കരെ
വന്നു—അകം-ഇടെ-മീതെ-മുമ്പെ-പിന്നെ-നെരെമുതലായവ§൫൦൫ʃʃ-
കാണ്ക—പുല്ല് ഇടെക്കിടെസ്വരൂപിച്ചു(പ.ത.)മെല്ക്കുമെൽ-നാൾ്ക്കുനാൾ

§൪൫൨- കാലത്തിന്നുകൊള്ളിക്കുമ്പൊൾ.൧., ക്ഷണനെരം കുറിക്കും-ഉ​െ
ച്ചക്ക്-അന്തിക്ക്—അന്നുമുതല്ക്ക്-നീർവെന്തുപാതിക്കുവാങ്ങി(വൈ.ശ=പാ
തിയാകുമ്പൊൾ)-അവധിക്കുവന്നു-വെളിക്കുപാടുക(പ.ത.)——൨.,വെണ്ടിയ
കാലം(§൪൩൪)നാഴികെക്കു൧൦൦൦കാതംഒടുംവായു(സൊമ.)-൧൪സം
വത്സരത്തിന്നുകൂടിസീതെക്കുടുപ്പാൻപട്ടുകൾ(കെ.ര-കൂടി§൪൩൪,൨)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/147&oldid=191985" എന്ന താളിൽനിന്ന് ശേഖരിച്ചത്