താൾ:CiXIV35.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

(മ.ഭാ= എന്നിമിത്തം)—പ്രത്യെകംപറ്റുന്നവകണ്ടു- ഇട്ടുമുതലായവ-
എന്നതുകണ്ടുമദിക്കൊല്ല ( കൃ.ഗ.)കൈയിട്ടെടുത്തു-ഇത്യാദികൾ

§൪൨൮. b., ചൊല്ലി എന്നതു ൧.,തൻ്റെമനസ്സിൽതൊന്നിയകാരണാ
ഭിപ്രായങ്ങളെ കുറിക്കുന്നു—ഉ-ംക്ലെശം അതുചൊല്ലിഉള്ളിൽഉണ്ടാകാ
യ്ക(. മ. ഭാ.)പിതാവിനെചൊല്ലിതപിക്ക-എന്നെചൊല്ലി ക്ഷമിക്കെ
ണം(= കുറിച്ചു §൪൧൮) - നിങ്ങളെചൊല്ലിഞാൻചെയ്യുന്നപാപം.
(അ.രാ)—ഭരതനെചൊല്ലിഭയംഉണ്ടുരാമനു-അസ്ഥിരൊമംതൊലി
ഇവചൊല്ലിയുംനായാട്ടിൽകൊല്ലും(കേ.രാ=ഇവറ്റിനുവെണ്ടി)—
അമാത്യനെചൊല്ലിജീവിതംഉപെക്ഷിക്ക(ചാണ)- ൨.,യാതൊ
രുഹെതുവിനെയുംഅറിയിക്കും- കലഹംഉണ്ടായ്വരുംവല്ലതുംചൊ
ല്ലി(ചാണ)നാടുചൊല്ലിപിണക്കംഉണ്ടു—അടിയനെചൊല്ലിഇതിന്നെ
ല്ലാറ്റിന്നും അവകാശംവന്നു.(കെ.രാ.)

§൪൨൯.കൊണ്ട് എന്നതു ൧., ദ്വികൎമ്മകങ്ങളൊടുചെരുന്നു—§൪൧൫
കാണ്ക— ൨.,സകൎമ്മകങ്ങളൊടെ കരണമായതിനെവരുത്തും—ഉ-ം
കൺകൊണ്ടുനൊക്കി- ആത്മാവുകൊണ്ടുവരിച്ചു(നള.)പാറകൾ
കൊണ്ടെറിഞ്ഞു(കൃ. ഗ.)അമ്പു ണ്ടെയ്തു.(ര.ച.)തൃച്ചക്രംകൊ
ണ്ടുകണ്ഠദെശത്തിങ്കൽഎറിഞ്ഞു(ഭാഗ.)

§൪൩൦-അതുചിലപ്പൊൾഎകദെശംനിരൎത്ഥമായിവരും-൧,
അകൎമ്മകങ്ങളുടെഹെതുക്രിയകളൊടെ- വെദംകൊണ്ടുമുഴക്കി
വിപ്രന്മാർ(കെ. ര.)-എങ്ങളെകൊണ്ടിനികെഴിക്കൊല്ലാ(കൃ.ഗാ.)=
പൈതലെ(അല്ലെങ്കിൽ പൈതല്ക്കു)കെഴുമാറാക്കുക——൨., ദ്വിതീ
യയെപൊലെ— കൊടി കൊണ്ടുടുത്തു-(നള.)പൊടികൊണ്ടണിഞ്ഞു
(മ.ഭാ.)മത്സ്യങ്ങൾകൊണ്ടുവിതെച്ചു(കൃ.ഗ.)ദുൎജ്ജനങ്ങളെകൊ
ണ്ടുദുഷിക്ക.(പ.ത.)വരദ്വയംകൊണ്ടുവരിച്ചു(കെ.ര.)ആണികൊ
ണ്ടുതറെച്ചു(മ.ഭ.)അമരർപൊഴിന്തനർപൂവുകൊണ്ടെ-മെയികൊ
ണ്ടുതുണ്ടിച്ചശകലങ്ങൾ(ര.ച.)= മലയാളംകൊണ്ടു൪ഖണ്ഡമാക്കി(കെ.ഉ.)-
- ൩., പ്രഥമയെപൊലെ-മലയാളം ൧൬൦ കാതംകൊണ്ടു ൧൭നാ
ടുണ്ടു(കെ.ഉ.)——൪.,അതിപൂൎണ്ണമായകാരണക്കുറിപ്പിനാൽ- കൎമ്മം

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/139&oldid=191976" എന്ന താളിൽനിന്ന് ശേഖരിച്ചത്