താൾ:CiXIV35.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

ഷ്ടൻ(മ.ഭാ.)എന്നെകുറിച്ചനുഗ്രഹംചെയ്ക-(നള)——ഭീമസെനനെക്കു
റിച്ചുവൈരം (മ.ഭ.)ഒരുത്തരെ കുറിച്ചപമാനമില്ലഅസൂയയുംഇല്ല
(കെ.ര.)നിന്നെക്കുറിച്ചില്ലശങ്ക.(നള.)——കാൎയ്യസാദ്ധ്യത്തെക്കുറിച്ചു
ദ്യൊഗം(പ.ത.)അവരെക്കുറിച്ചഭിചാരംചെയ്ക.(ചാണ.)-ദെവനെ
ക്കുറിച്ചുതപസ്സുതുടങ്ങി(ഉ.രാ.)ശങ്കരന്തന്നെതപസ്സുചെയ്തു-എന്നി
ങ്ങിനെവെറും ദ്വിതീയയും.

§൪൨൦.പ്രതിമുതലായതിന്നുംഈതാല്പൎയ്യംഉണ്ടു—

൧., ആശ്രമം പ്രതിപൊയാൻ(= ആ-ത്തൈക്കുറിച്ചു)—കൊപം
മാം പ്രതി-അശ്വം പ്രതിവാദംഉണ്ടായിതമ്മിൽ(മ.ഭാ.)——൨.,
പ്രാണികൾവിഷയമുള്ളനുകമ്പ(മ. ഭാ.)ജന്തുക്കൾവിഷയമാ
യികൃപആൎക്കുമില്ല-(ഹ.പ.)നാരായണവിഷയംപ്രതിദ്വെഷി-
(ഭാഗ.) ൩.,എന്നെതൊട്ട്ഇന്നുംഅൻ്പുപുലമ്പെണം(കൃ.ഗാ)

തൃതീയ— ആൽ

§൪൨൧തൃതീയആകുന്നത് കരണംതന്നെ—അതുപടുവിനയൊടുചെ
ൎന്നിട്ടു കൎമ്മത്തിൽ ക്രിയഎന്നുള്ള അധികരണംസംഭവിക്കുന്നതിൽ
കൎത്താവായുംവരും—ഉ—ം പരശുരാമനാൽപടെക്കപ്പെട്ടഭൂമിഎ
ന്നതിൽരാമൻതന്നെ കൎത്താവ്—അവൻപടെച്ചഭൂമികൎമ്മംതന്നെ-
ഈപ്രയൊഗംസംസ്കൃതത്തിൽഎറ്റംനടപ്പെങ്കിലുംമലയായ്മയിൽ
ദുൎല്ലഭമത്രെ-—ഉ-ംനദിയാൽശൊഭിതദെശം— പാമ്പിനാൽദൃഷ്ടം
വിരൽ(മ.ഭാ.)ദിവ്യരാൽഉപെക്ഷ്യൻ-എവരാലുംഅവദ്ധ്യൻ(അ.ര)

§൪൨൩.കഴിവിനെചൊല്ലുന്നക്രിയകളൊടു തൃതീയതാൻചതുൎത്ഥിതാ
ൻചെരും-ഉ-ംമനുഷ്യരാൽശക്യമല്ലജയിപ്പാൻ(കെ.രാ.)ഞങ്ങ
ളാൽസാദ്ധ്യമല്ലാത്തതു(കെ.ഉ.)അവരാൽകൎത്തവ്യംഎന്തു-എ
ന്നാൽ കഴിയാത്തു-ൟച്ചയാൽഅരുതാത്തകൎമ്മം(വില്വ)——പാ
രിൽഉഴല്വതെഞങ്ങളാൽഉള്ളു-നമ്മാൽഎടുക്കാവതല്ല(ഭാഗ.)ആ
രാലുംഅറിഞ്ഞുകൂടായ്കയാൽ(മ.ഭാ.) നിന്നാൽഅറികയാൽ(തത്വ)
എവരാലുംഅറിയാതവണ്ണം(ര.ച.)-

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/136&oldid=191972" എന്ന താളിൽനിന്ന് ശേഖരിച്ചത്