താൾ:CiXIV35.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ടും(പൈ.)അബ്ധികൾരണ്ടിനൊടും(ഭാഗ.)ഇങ്ങനെസാഹിത്യവും—ഭൂ
മ്യഗ്രങ്ങൾരണ്ടിങ്കന്നും(ത.സ.)ഇങ്ങനെപഞ്ചമിയും—കൎണ്ണങ്ങൾര
ണ്ടിൻ്റെയും-ഏവചിലരണ്ടിൻ്റെ(ത.സ.)ഇങ്ങനെഷഷ്ഠിയും​െ
ചൎന്നുകാണുകെഉള്ളു-

§൩൯൫.ഒക്ക എന്നതിന്നുചിലപ്രയൊഗങ്ങളെമീത്തൽകണ്ടുവ​െ
ല്ലാ(§൩൯൩. ൧., ൨.,)- അധികംനടപ്പുള്ളതൊ-എല്ലാംഎന്നതിന്നു
കൊള്ളുന്നതത്രെ-ആപൂജെക്ക്ഒക്കമുമ്പുനാലുദിക്കിലും ഒക്ക.(മ.ഭാ.)
ജ്യാക്കളെഒക്കകൂട്ടി(ത.സ.) പ്രാണികൾ്ക്കൊക്കയും(കെ.രാ.)എല്ലാ
രെയുംഒക്ക—പൊയവൎക്കൊക്കവെ(മ.ഭാ-) പ്രാണികൾ്ക്കെല്ലാംഉള്ളി
ൽഎന്നപൊലെ(മ.ഭാ) §൩൫൭. ൨. ൩൮൧, ൨.

ഇതിസമാനാധികരണംസമാപ്തം(§൩൫൨-൩൯൫)

൨., ആശ്രിതാധികരണം

§൩൯൬.ഇനിവിഭക്തികളുടെഉപയൊഗംപറയുന്നു—൧.,-ആയത്
ഒരൊന്നുക്രിയയെഎങ്കിലുംനാമത്തെഎങ്കിലുംആശ്രയിച്ചുനില്ക്കുന്ന
താകയാൽആശ്രിതാധികരണംഎന്നുപെർഉണ്ടു-

പ്രഥമ.

§൩൯൭.പ്രഥമ കൎത്താവ്തന്നെ-മുഴുവാചകത്തിന്നുംതിരിക്കുറ്റി
പൊലെആകുന്നു-ശെഷംപദങ്ങൾഎല്ലാംഅതിനെആശ്രയി
ച്ചുനില്ക്കുന്നു-(അതിൻഉപയൊഗം §൩൪൧-൩൪൪ നൊക്കുക)

§൩൯൮. സംബൊധനയായതു പ്രഥമയുടെഭെദമത്രെ-അതു
ക്രിയെക്കു മുമ്പിൽതാൻപിന്നിൽതാൻ വരൂ—ഉ—ം ചിന്തിപ്പിൻഏ
വരും.(സീ.വി.)പ്രിയെ ക്ഷമിച്ചാലും(നള)മനം കലങ്ങാതെമക
നെപൊയാലും(കെ.രാ.)ൟശ്വരന്മാരെപറഞ്ഞീടുവിൻ(ശിപു.)-§ ൩൭൦.൧.,

§൩൯൯.പ്രഥമഅവസ്ഥാവിഭക്തിയായുംനടക്കുന്നു—— അതുസപ്തമി
യൊടും ചതുൎത്ഥിയൊടുംതുല്യമായ്വരുന്നു— സ്ഥലംപ്രമാണം
കാലം പ്രകാരം ഇവറ്റെകുറിക്കുന്നദിക്കുകളിൽ പ്രഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/125&oldid=191953" എന്ന താളിൽനിന്ന് ശേഖരിച്ചത്