താൾ:CiXIV35.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

൮., അബുദ്ധികളെ പുരുഷീകരിക്കാം—— a., ദൃശ്യങ്ങളാ
വിതു—മത്തനായവൃഷഭം(കെ.രാ.)-ധൃഷ്ടനാംഅന്നം(നള)കാ
ള-അവൻ-അതു—— കാകന്മാർ-അവർ-അവ(പ.ത.)ഗൊക്ക
ൾവന്നാർ(മ.ഭാ.)മീനൻമിഴുങ്ങിനാൻ(കൃ.ഗാ.)ഭീമരായകൂമന്മാ
ർ- കപികൾഏവരും.(സീ.വി.) കുതിരകൾഓടിതുടങ്ങിനാർ-
അന്ധകാരങ്ങൾ കൂടിനാർ ഘൊരനാം കാട്ടുതീദഹിച്ചാൻ(നള)
-ദെവിക്കുസമരൂപിണിയായസിംഹം-(ദെ. മാ.) ശൈലാഢ്യനായ
വിന്ധ്യൻ- പൎവ്വതൊത്തമനായമഹെന്ദ്രത്തിൽ(മ.ഭാ.)ഗ്രഹങ്ങൾ
അവരവർ(തി. പ.)—

b., അദൃശ്യങ്ങൾധൎമ്മവുംഅധൎമ്മവുംഎന്നിവർഇരിവരും(വൈ.ച)
പാപങ്ങൾഎന്നൊടുതൊറ്റ്ഒടിനാർ(കൃ.ഗാ.)ദുഷ്ടനാം കലിയുഗം
(നള) ഗൎഭസ്ഥനായജീവൻ-ബുദ്ധീന്ദ്രിയാദ്യങ്ങളെദാസരാക്കി
(കൈ.ന)——ചിന്തയാകുന്നതുകാൎയ്യവിനാശിനി(ശീവി.)നിദ്രാ
താൻമണ്ടിനാൾ‍(കൃ.ഗാ.)

൩൫൦. കൎത്താവിന്നു സംശയഭാവത്താൽ എകവചനനപുംസ
കത്വംവരും—ഉ-ം കൊന്നതുചെട്ടിയല്ല-അൎത്ഥാൽകൊന്നത്ഏ
വൻഎന്നാൽഎവരെന്നാൽഎതെന്നാൽ-അടുത്തതുഭരതന
ല്ലയൊ(കെ.രാ.)പുത്രീപുത്രാദികളിൽ മൂത്തതു——അതിന്നുസാ
ക്ഷിഇവരെല്ലാവരും—


൧., നാമാധികാരം

§൩൫൧.നാമാധികാരം ക്രിയാധികാരംഅവ്യയാധികാരംഇങ്ങ
നെമൂന്നുഭാഗങ്ങൾഉള്ളതിൽനാമാധികാരത്തിന്നു൩അദ്ധ്യായ
ങ്ങൾഉണ്ടു-അതിൽഒന്നു-സമാനാധികരണം-എന്നുള്ളതുകൊ
ണ്ട്അനെകകൎത്താക്കെളെകൊത്തുചെൎക്കുന്ന പ്രകാരവുംഒരു
നാമത്തൊടുപൊരുന്നുന്നവിശെഷണങ്ങളെചെൎക്കുന്നപ്രകാര
വുംഉപദെശിക്കുന്നു—പിന്നെആശ്രിതാധികരണം എന്നതി
ൽവിഭക്തികളുടെഅനുഭവത്തെവിവരിച്ചുചൊല്ലുന്നു-മൂന്നാമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/109&oldid=191922" എന്ന താളിൽനിന്ന് ശേഖരിച്ചത്