താൾ:CiXIV34.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

യഗുണത്തിൽആരുംഎത്തുകയുംഇല്ല— എങ്കിലുംദെവപ്രസാദംകൂ
ടാതെതാന്താന്റെപ്രയത്നംകൊണ്ടുദുൎമ്മാൎഗ്ഗത്തെവിടുവാനുംരക്ഷ
യെപ്രാപിപ്പാനും കഴിയായ്കകൊണ്ടുപ്രസാദംഉണ്ടാകെണ്ടതിന്നു
ദൈവത്തെപ്രാൎത്ഥിക്കെണംപ്രാൎത്ഥനയുടെവഴിയെഅല്പം കാ
ണിച്ചുതരാം—

നമസ്തെജഗതാം കൎത്ത്രെശാസിത്രെപാലകായച
ദയാമയായപുണ്യായനമസ്തെപരമാത്മനെ
ക്വതെപവിത്രതാമിന്ത്യാക്വചപാപിഷ്ഠ്ഠതാമമ
തവാഗ്രെവിനയംകൎത്തുംനാൎഹൊസ്മ്യംഘൊമലീമസഃ
ക്വതെമാഹാത്മ്യമത്യന്തം ക്വചമെതുഛ്ശതാവിഭൊ
ഗുണാംസ്തെപരമാൽസ്തൊതുംജ്ഞാതുംവാപ്യഹമക്ഷമഃ
പരന്തുകൊസ്തിദീനാനാമാശ്രയസ്ത്വാംവിനെശ്വര
ത്വമെകൊരുൎദ്ദശാംവെന്ധിത്വമെകസ്ത്രാതുമൎഹസി
ത്വന്നിൎമ്മിതൈഃ പ്രകാശ്യന്തെപാദാൎത്ഥൈക്ഷിതിവാസിഭിഃ
ഗുണാസ്തെസത്തമാസ്സ്വാമിൻസ്പഷ്ടൈൎല്ലിപ്യക്ഷരൈരിവ
മാംയസ്മാച്ചാനുഗൃഹ്ണസികൃപാനൎഹംനിരന്തരം
തതഃ കാരുണ്യമത്യന്തംപ്രഭൊപരിചിനൊമിതെ
ചിത്രംബഹ്വംഗസന്ധ്യാഢ്യാംത്വയാസൃഷ്ടംവപുൎമ്മമ
ത്വയാംഗാനാഞ്ചനിൎവ്വിഘ്നംസൎവ്വാസ്സിദ്ധാന്തിവൃത്തയഃ
നിയന്താവൎഷ്മണശ്ചാത്മാമദീയസ്സസൃജെത്വയാ
ജ്ഞാനസ്യഗ്രാഹകാസൂക്ഷ്മാനാനാശക്ത്യന്വിതാചധീഃ
ത്വമെവാജന്മനൊജീവം പിതൃവൽപാസിമെപ്രഭൊ
സദാസുഖാന്യസംഖ്യാനിഹിതകാരീദദാസിച—

ദയയുംശുദ്ധിയും നിറഞ്ഞപരിശുദ്ധദൈവമെനിന്നെഞാൻവ
ന്ദിക്കുന്നു— ലൊകങ്ങളെപടെച്ചും കാത്തും രക്ഷിച്ചും കൊള്ളുന്ന
വനെവന്ദിക്കുന്നു— നിന്റെ എണ്ണമറ്റപവിത്രതയുംഎന്റെപാ
പിഷ്ഠതയുംതമ്മിൽഎത്രദൂരം— തിരുമുമ്പിൽ വന്നുകെഞ്ചിപ്രാ
ൎത്ഥിപ്പാനുംഈഅശുദ്ധൻയൊഗ്യനല്ല— നീഎത്രമഹാനുംഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/98&oldid=192309" എന്ന താളിൽനിന്ന് ശേഖരിച്ചത്