താൾ:CiXIV34.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രും യെശുവിന്മെൽഅധികംകുറ്റം ആരൊപിപ്പാൻനൊക്കുന്തൊറും
യെശുമിണ്ടാതെനിന്നിരുന്നു—

തൽപശ്ചാൽപുനരദ്ധ്യക്ഷൊയഹൂദ്യാനബ്രവീദിദം
യുഷ്മാഭിരഭിയുക്തൊയം നിൎദ്ദൊഷഃ പ്രാപ്യതെമയാ
അനെനവധദണ്ഡാൎഹാനകൃതാകാവിദുഷ്ക്രിയാ
അതസ്തം താഡയിത്വാഹം മൊചയിഷ്യാമിബന്ധനാൽ

ശെഷം നാടുവാഴിയെശുവെരക്ഷിപ്പാനും യഹൂദൎക്കപ്രസാദംവ
രുത്തുവാനും ഒരുവഴിയെവിചാരിച്ചു— ഇവനിൽമരണയൊഗ്യമാ
യകുറ്റം കാണായ്കകൊണ്ടുഞാൻ അവനെശിക്ഷിച്ചുവിട്ടയക്കാംഎ
ന്നുകല്പിച്ചുയെശുവെചമ്മട്ടികൊണ്ടുഅടിക്കെണ്ടതിചെകവരിൽഎ
ല്പിച്ചുഅവരുംചുവന്നരാജവസ്ത്രംഅവനെഉടുപ്പിച്ചുമുള്ളുകൊണ്ടു
കിരീടംഉണ്ടാക്കിതലമെലിട്ടുപരിഹസിച്ചുമഹാരാജൻനമൊസ്തു
തെഎന്നുംമറ്റുംവന്ദിച്ചുംഅടിച്ചുംകൊണ്ടശെഷംപിലാതൻ യഹൂ
ദൎക്കകനിവുജനിപ്പിപ്പാൻതക്കവണ്ണംയെശുപുറത്തുകൊണ്ടുവ
ന്നു മനുഷ്യനെഇതാകണ്ടാലും എന്നുഅവൎക്കകാണിക്കയും ചെയ്തു—

ധൂമ്രൈൎവ്വസ്ത്രൈഃ പരിഛ്ശന്നംകണ്ടകൈശ്ചകിരീടിനം
തം ക്ലിഷ്ടം ദൎശയംശ്ചൊചെനരൊയംദൃശ്യതാമിതി—
യെഷൂന്തുശ്രെഷ്ഠ്ഠയജ്വാദ്യാദൃഷ്ട്വാനെദുൎമ്മുഹുൎമ്മുഹുഃ
ശൂലെയം വിദ്ധ്യതാം ശൂലെ വിദ്ധ്യതാമിതിവാദിനഃ
പീലാതസ്ത്വവദദ്യൂയം ശൂലെതംവിദ്ധ്യതസ്വയം
യതഃ കൊപിമയാതസ്മിന്നപരാധൊനദൃശ്യതെ
തതൊയഹൂദിനഃ പ്രൊചുരസ്മഛ്ശാസ്ത്രാനുസാരതഃ
വധാൎഹൊയം യതസ്സസ്സ്വമീശപുത്രമകല്പയൻ

ഇങ്ങിനെരാജാലങ്കാരത്താൽ ഹാസ്യപാത്രമായവനെകണ്ടഉ
ടനെ പ്രമാണികൾ ഇവനെക്രൂശിൽതറെക്കെണംഎന്നുനിലവിളി
ച്ചു— നിങ്ങൾഅങ്ങിനെചെയ്വിൻഞാൻഅവനിൽകുറ്റം കണ്ടില്ല
എന്നുപിലാതൻചൊന്നാറെഅവൻതന്നെദൈവപുത്രൻഎന്നു
പറകയാൽ നമ്മുടെധൎമ്മപ്രകാരംമരിക്കെണംഎന്നുപറഞ്ഞപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/84&oldid=192283" എന്ന താളിൽനിന്ന് ശേഖരിച്ചത്