താൾ:CiXIV34.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

യജമാനന്റെഇഷ്ടംഅറിഞ്ഞിട്ടും ചെയ്യാതെനിന്നദുസ്സെവകന്നു
അനെകംഅടികൾ കൊള്ളും— ആയത് അറിയാതെ കണ്ടുഅടികൾ്ക്കു
യൊഗ്യമായവയെചെയ്തവനുകുറയഅടികൾകൊള്ളും— കാരണംവ
ളരെകിട്ടിയവനൊടു വളരെചൊദിക്കും— എങ്ങിനെഎന്നാൽഒരു
മഹാൻദൂരദെശത്തിന്നുയാത്രയാകുമ്പൊൾ ദാസരെവിളിച്ചുസൎവ്വ
സമ്പത്തുംഅവനിൽ എല്പിച്ചുഅവരവരുടെപ്രാപ്തിപൊലെഒരുത്ത
ന് ഒരുമൂടപ്പൊന്നും മറ്റവനുരണ്ടും പിന്നെവനുഅഞ്ചുമൂടയും മറ്റും
കൊടുത്തുപുറപ്പെട്ടുപൊയി— അപ്പൊൾ അഞ്ചുമൂടവാങ്ങിയവൻവ്യാ
പാരംചെയ്തുവെറെഅഞ്ചുമൂടകൂടെഉണ്ടാക്കി— രണ്ടുകിട്ടിയവനും
രണ്ടുലാഭമുണ്ടാക്കി— ഒന്നുവാങ്ങിയവൻപൊയിഭൂമിയിൽകുഴിച്ചു
സ്വാമിദ്രവ്യത്തെമറെച്ചുവെച്ചു— വളരെകാലം കഴിഞ്ഞശെഷം
ആകൎത്താവ് വന്നുകണക്കുനൊക്കികൊള്ളുമ്പൊൾഒന്നാമൻവന്നു
കൎത്താവെഅഞ്ചു മൂടയല്ലൊനീഎല്പിച്ചുഇതാഞാൻവെറെഅഞ്ചും
ലാഭമുണ്ടാക്കിഎന്നുപറഞ്ഞു—

സ്വാമീത്വവൊചദല്പെ ൎത്ഥെവിശ്വാസ്യസ്ത്വമഭൂരതഃ
ബഹ്വദ്ധ്യക്ഷംകരിഷ്യാമിസ്വപ്രഭുത്സവഭാഗ്ഭവ

അതിന്നുകൎത്താവ്ഹാ ഉത്തമനും വിശ്വസ്തനും ആയഭൃത്യനെഅ
ല്പകാൎയ്യത്തിൽ നീവിശ്വസ്തനായിരുന്നു ഞാൻ നിന്നെവളരെകാൎയ്യ
ങ്ങളിന്മെൽ അധികാരിയാക്കും നിന്റെ കൎത്താവിന്റെസന്തൊഷത്തി
ൽപ്രവെശിക്കഎന്നരുളിച്ചെയ്തു— രണ്ടുമൂടകൊണ്ടുരണ്ടിനെഉണ്ടാ
ക്കിയവനൊടും അപ്രകാരം കല്പിച്ചു— ഒന്നിനെവാങ്ങിയവനുംഒടുവി
ൽവന്നുകൎത്താവെനീവിതെക്കാത്തതിൽകൊയ്കയും തൂകാത്തതിൽ
പൊറുക്കയും ചെയ്യുന്നൊരുകഠിനമനുഷ്യൻഎന്നുഞാൻ അറി
ഞ്ഞു ഭയപ്പെട്ടുനിന്റെപൊന്നു ഭൂമിയിൽ മറെച്ചുവെച്ചുഇ
താനിന്റെധനം നിനെക്കുണ്ടുഎന്നുപറഞ്ഞു—

സ്വാമീതൂവാചദുഷ്ടാത്മന്നനുപ്ത്വാപിലുനാമ്യഹം
കിഞ്ചീന്നവ്യ കീരം യത്ര തതൊഹംസഞ്ചിനൊമിച
ഇത്യെതൽകിമജാനാസ്ത്വമദൊമെൎത്ഥംകുംസീദികെ


4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/72&oldid=192260" എന്ന താളിൽനിന്ന് ശേഖരിച്ചത്