താൾ:CiXIV34.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീയെശുക്രിസ്തമാഹാത്മ്യം

ജഗന്മൊക്തുൎഗുണ്വാൻ ഗാതുമുദ്യതസ്തനുവാഗഹം
സാൎത്ഥാം മനൊഹരാം വാണീമൎത്ഥയെപരമെശ്വരം-

ലൊകരക്ഷിതാവിന്റെ ഗുണങ്ങളെ ഞാൻ വാചാലൻ അല്ല എ
ങ്കിലും വൎണ്ണിപ്പാൻ തുടങ്ങുകയാൽ അൎത്ഥം കൂടിയ മനൊഹരവാ
ക്കുകളെ നല്കുവാൻ ദൈവത്തെ പ്രാൎത്ഥിക്കുന്നു-

കഞ്ചിദ്വിദെശിശാസ്ത്രജ്ഞം വിദ്വാംസം ബഹുദൎശിനം
സത്യാൎത്ഥീ തരുണഃ കശ്ചിദുവസൃത്യെദമബ്രവീൽ-
ഭൊ ആൎയ്യ കസ്യാചിൽ സംജ്ഞാഖൃഷ്ടാഖ്യസ്യമഹാഗുരൊഃ
വാരം വാരം മയാ ശ്രാവിമുഖാത്തസ്യാനുയായിതാം-
യെഷാന്തു സാമ്പ്രതം കീൎത്തിസ്സൎവ്വം വ്യാപ്നൊതി ഭൂതലം
തെഷാം മഹാത്മനാം വാൎത്താം ജ്ഞാതുമൎഹന്തി പണ്ഡിതാഃ-
അതൊയാഖ്യഷ്ടവൃത്താന്തെ ജിജ്ഞാസാ ജായതെ മമ
സാ സൎവ്വഥാ പ്രശസ്യാസ്തിനചനിന്ദ്യെതിഭാതിമെ-
ഭവന്തംതച്ചരിത്രജ്ഞം ജ്ഞാത്വാചാഹമിഹാഗതഃ
തത്സാരം ശ്രൊതുമിഛ്ശാമി ഭവതാമനുകമ്പയാ

സത്യത്തെ ഗ്രഹിപ്പാൻ ആഗ്രഹിക്കുന്നൊരു ബാല്യക്കാരൻ പരദെ
ശശാസ്ത്രങ്ങളെ നന്നായി ശീലിച്ചുള്ളൊരു വിദ്വാനെ ചെന്നുകണ്ടു
ചൊദിച്ചിതു- ക്രിസ്തൻ എന്ന മഹാഗുരുവിന്റെ നാമം അവന്റെ മ
തത്തെ അനുസരിച്ചവരുടെ വായിൽ നിന്നു നിത്യം കെൾ്ക്കുന്നു- എ
ന്നാൽ ലൊകം എങ്ങും കീൎത്തിതന്മാരായ മഹാജനങ്ങളുടെ വൎത്തമാ
നത്തെ ബുദ്ധിയുള്ളവർ ഗ്രഹിക്കെണ്ടതാക കൊണ്ടു ക്രിസ്തവൃത്താന്ത
ത്തെ അറിവാനുള്ള അപെക്ഷ കെവലം നല്ലത് എന്നു തൊന്നുന്നു-
നിങ്ങൾ ആ ചരിത്രത്തിന്റെ സാരം ദയചെയ്തു കെൾ്പിക്കെണം എന്നു
യാചിക്കുന്നു-

വിദ്വാനുവാച

മഹാത്മ കൎമ്മ ജിജ്ഞാസാം പ്രശംസാമിയുവംസ്തവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/7&oldid=192136" എന്ന താളിൽനിന്ന് ശേഖരിച്ചത്