താൾ:CiXIV34.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

കെട്ടാറെ അപ്പൻ കല്പിച്ചു—

ഏതസ്യപരിധാനാൎത്ഥംവസ്ത്രമാന്വീയതാംവരം
ഊൎമ്മികാചാൎപ്പ്യതാംഹസ്തെപാദുകെചാസ്യപാദയൊഃ
പുഷ്ടഞ്ചവത്സമാനീയഹന്യാതൊത്സവസഗ്ദ്ധയെ
പുത്രൊമൃതൊന്വജീവീദ്ധിഹാരിതൊയമലംഭിച

ഇവന്നുനല്ലവസ്ത്രംകൊണ്ടുവന്നു ഉടുപ്പിച്ചുകൈക്കമൊതിരവുംകാ
ല്ക്കചെരിപ്പുംഇടുവിച്ചുമഹൊത്സവംതുടങ്ങുവിൻഎന്റെമകനല്ലൊ
മരിച്ചുപിന്നെയുംജീവിച്ചിരിക്കുന്നുഅവനെകളഞ്ഞിരുന്നുഇ
പ്പൊൾകണ്ടെത്തിഎന്നുചൊല്ലിഉത്സവഘൊഷംതുടങ്ങി— എന്നാ
റെജ്യെഷ്ഠൻവയലിൽനിന്നുവന്നുവാദ്യഘൊഷം കെട്ടുസന്തൊ
ഷകാരണംചൊദിച്ചറിഞ്ഞപ്പൊൾകൊപിച്ചുഅകത്തുപൊവാ
ൻമനസ്സില്ലാതെഇരുന്നു— അപ്പൻപുറത്തുവന്നുഅപെക്ഷിച്ചാ
റെയുംഇത്രവൎഷംഞാൻ തെറ്റുവരാതെനിന്നെസെവിച്ചുപൊ
ന്നു എനിക്കതൊഴരൊടുകൂടഅടിയന്തരം ആവാൻ നീഎനിക്ക
ഒർ ആട്ടിങ്കുട്ടിപൊലുംതന്നിട്ടില്ല— വെശ്യാസംഗത്താൽമുതലി
നെ കളഞ്ഞിട്ടുള്ളഇവൻവന്നപ്പൊഴെക്കൊനീതടിച്ചകാളക്കുട്ടിയെ
അവന്നായികൊന്നുവല്ലൊഎന്നുപറഞ്ഞു—

പിതാതൂചെസദാപുത്രത്വംമയാസഹതിഷ്ഠസി
യദ്യച്ചമാമകംദ്രവ്യംസൎവ്വംതാവകമസ്തിതൽ
കിഞ്ചദ്യാസ്മാകമാനന്ദഉത്സവാശ്ചാപ്യയുജ്യത
ഭ്രാതാമൃതൊന്വജീവീദ്ധ്വീഹാരിതൊയമലംഭിച

അതിന്നുഅപ്പൻമകനെനീഎല്ലായ്പൊഴും എന്നൊടുകൂടിഇരി
ക്കുന്നുഎന്റെത്ഒക്കയുംനിണക്കുംആകുന്നു— ഈനിന്റെസഹൊദ
രൻ മരിച്ചുപിന്നെജീവിച്ചും കാണാതെപൊയി കാണായ്വന്നും
ഇരിക്കയാൽ നാം ആനന്ദിച്ചുല്ലസിക്കെണ്ടതല്ലയൊഎന്നുപറ
ഞ്ഞു—

യാചദ്ധ്വംതൎഹിലപ്സ്യദ്ധ്വെമൃഗയദ്ധ്വംത്ദാപ്സ്യഥ
യത്നെനചാഹതദ്വാരംതതശ്ചൊല്ഘാടയിഷ്യതെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/61&oldid=192239" എന്ന താളിൽനിന്ന് ശേഖരിച്ചത്